Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘രണ്ടാംമുഖം’...

‘രണ്ടാംമുഖം’ തിയേറ്ററിലേക്ക്

text_fields
bookmark_border
‘രണ്ടാംമുഖം’ തിയേറ്ററിലേക്ക്
cancel

കൊച്ചി: യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ.ടി രാജീവും കെ. ശ്രീവര്‍മ്മയും നിര്‍മ്മിക്കുന്ന ചിത്രമാണ് ‘രണ്ടാംമുഖം’. ഈ മാസം അവസാനം ചിത്രം റിലീസ് ചെയ്യും. കൃഷ്ണജിത്ത് എസ്. വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മണികണ്ഠന്‍ ആചാരിയുടെ ഏറെ അഭിനയസാധ്യതയുള്ള ചിത്രമാണിത്. മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.

സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. സോഷ്യല്‍ പൊളിറ്റിക്സ് വളരെ കൃത്യതയോടെ ആവിഷ്ക്കരിക്കുന്നു. കെ. ശ്രീവര്‍മ്മയാണ് രണ്ടാം മുഖത്തിന് രചന നിര്‍വഹിക്കുന്നത്.

അഭിനേതാക്കള്‍: മണികണ്ഠന്‍ ആചാരി, മറീന മൈക്കിള്‍, അഞ്ജലി നായര്‍, കഷ്ണജിത്ത് എസ്. വിയജന്‍, ബിറ്റോ ഡേവിസ്, നന്ദന്‍ ഉണ്ണി, റിയാസ് എം.ടി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍, കെ.ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്‍, രേവതി ശാരി.

കഥ - തിരക്കഥ - സംഭാഷണം: കെ. ശ്രീവര്‍മ്മ. ക്യാമറ: അജയ് പി. പോള്‍, ഹുസൈന്‍ അബ്ദുൽ ഷുക്കൂര്‍, എഡിറ്റിങ്: ഹരി മോഹന്‍ദാസ്, സംഗീതം: രാജേഷ് ബാബു കെ. ശൂരനാട്, ഗാനരചന: ബാപ്പു വാവാട്, നിഷാന്ത് കോടമന, ഡോ. പി.എന്‍ രാജേഷ് കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് പറവൂര്‍, പി.ആര്‍.ഒ പി.ആര്‍. സുമേരന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Randam Mukham
News Summary - Randam Mukham new malayalam movie
Next Story