Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightരൺബീർ കപൂർ ചിത്രം...

രൺബീർ കപൂർ ചിത്രം 'രാമായണ'പ്രതിസന്ധിയിൽ?

text_fields
bookmark_border
Ranbir Kapoors Ramayana Lands In Trouble
cancel

ൺബീർ കപൂർ, സായ് പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രാമായണ' . പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണിത്. എന്നാൽ ഇപ്പോൾ ചിത്രത്തെക്കുറിച്ച് ശുഭകരമായ വാർത്തയല്ല പുറത്തു വരുന്നത്. സഹനിർമാതാവായ മധു മണ്ടേന ചിത്രത്തിൽ നിന്ന് പിൻമാറിയതായാണ് വിവരം. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടത്. എന്നാൽ സിനിമ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമല്ല. കൂടാതെ ഇതുസംബന്ധനായ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

നിലവിൽ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. വി. എഫ്. എക്സിന് ഏറെ പ്രധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രം 2025-ആണ് റിലീസ് ചെയ്യുന്നത് . ഓസ്കാർ നേടിയ വി.എഫ്.എക്സ് കമ്പനിയാണ് ചിത്രത്തിനും വേണ്ടിവി.എഫ് . എക്സ് ഒരുക്കുന്നത്. ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സിനിമാറ്റിക് അനുഭവം നൽകാനാണ് നിർമാതാവ് നമിത് മൽഹോത്ര ലക്ഷ്യമിടുന്നത്.

രൺബീർ കപൂർ രാമനും സീതയായി സായ് പല്ലവിയും എത്തുന്ന രാമായണത്തിൽ രാവണനായി എത്തുന്നത് കന്നഡ സൂപ്പർ താരം യഷ് ആണ്. സണ്ണി ഡിയോളാണ് ഹനുമാനെ അവതരിപ്പിക്കുന്നത്. രാകുൽ പ്രീത് സിങ്, ലാറ ദത്ത എന്നിവരുടെയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ മറ്റുതാരങ്ങളുടെയും അണിയറപ്രവർത്തകരുടെയും പേരുകൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sai pallaviRanbir KapoorRamayana
News Summary - Ranbir Kapoor's Ramayana Lands In Trouble?
Next Story