നടൻ രൺബീർ കപൂർ സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നു...
text_fieldsനടൻ രൺബീർ കപൂർ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുക്കുന്നതായി റിപ്പോർട്ട്. കുഞ്ഞ് ജനിക്കാൻ പോകുന്നതിനെ തുടർന്നാണ് താരം സിനിമയിൽ നിന്ന് തൽക്കാലികമായി മാറി നിൽക്കുന്നത്. എന്നാൽ ഇതിനെ കുറിച്ച് ഒദ്യോഗിക വെളിപ്പെടുത്തൽ ഉണ്ടായിട്ടില്ല.
ആലിയ അമ്മയാകാൻ തയാറെടുക്കുന്നതിന് പിന്നാലെ നിരവധി വിമർശനങ്ങൾ രൺബീറിനെ തേടി എത്തിയിരുന്നു. ഗർഭിണിയായ ആലിയയെ കുറിച്ചുള്ള നടന്റെ പരാമർശങ്ങളായിരുന്നു വിമർശനത്തിന് അടിസ്ഥാനം.
ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ആലിയയുടെ ബേബി ഷവർ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ആലിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സ്നേഹം മാത്രം എന്ന് കുറിച്ച് കൊണ്ടായിരുന്നു രൺബീറിനോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് 2022 ഏപ്രിൽ 14 ന് ആലിയയും രൺബീറും വിവാഹിതരായത്. മുംബൈ വസതിയിൽവച്ചായിരുന്നു വിവാഹം. ഇവരുടെ ലളിത വിവാഹം ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

