Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകൾക്ക് വേണ്ടി ജീവിക്കണം; ആ ദുശീലം അവസാനിപ്പിച്ചു

text_fields
bookmark_border
Ranbir Kapoor Reveals He Quit Smoking For Daughter Raha: I Never Feared Death But...
cancel

മകൾ ജനിച്ചതോടെ പുകവലി ശീലം നിർത്തിയെന്ന് നടൻ രൺബീർ കപൂർ. താൻ ഒരിക്കലും മരണത്തെ ഭയപ്പെട്ടിരുന്നില്ലെന്നും എന്നാൽ മകൾ ജനിച്ചതോടെ കാഴ്ചപ്പാടുകൾ മാറിയെന്നും താരം വ്യക്തമാക്കി. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു മകളുടെ ജനനമെന്നും താരം കൂട്ടിച്ചേർത്തു. മകളുമായുള്ള അടുപ്പത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.

'ഞാൻ ഇപ്പോൾ ഒരു പിതാവാണ്. ജീവിതത്തിലെ മറ്റൊരു ഘട്ടമായിട്ടാണ് കാണുന്നത്. ഞാൻ പുനർജനിച്ചത് പോലെയാണ് തോന്നുന്നത്. ഇപ്പോൾ മനസിലുള്ളത് പുതിയ ചിന്തകളും വിചാരങ്ങളുമാണ്.

റാഹ ജനിച്ചതിന് ശേഷം പല കാഴ്ചപ്പാടുകളും മാറി. ഞാൻ ഒരിക്കലും മരണത്തെ ഭയപ്പെട്ടിരുന്നില്ല. 71ാം വയസിൽ മരിക്കമെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. അത് വളരെ അടുത്തെത്തി. ഇനിയൊരു 30 വർഷം കൂടി. ഇപ്പോൾ അത്തരത്തിലുള്ള ചിന്തയെല്ലാം മാറി. അതിന് കാരണം മകൾ റാഹയാണ്.

മകൾ ജനിച്ചതിന് ശേഷം പുകവലി നിർത്തി. 17 ാം വയസിൽ ആരംഭിച്ചതാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ അത് പൂർണ്ണമായി ഉപേക്ഷിച്ചു. പിതാവ് എന്ന നിലയിൽ പുതിയ ഉത്തരാവാദിത്തങ്ങൾ ഉണ്ടായി. തന്റെ മകൾക്കായി ആരോഗ്യത്തോടെ വേണമെന്ന തിരിച്ചറിവാണ് പുകവലി നിർത്താനുള്ള കാരണം.

മകൾ റാഹയുടെ ജനനമാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം. അവളെ ഡോക്ടർ എന്റെ കൈയിൽ തന്നപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരമായിരുന്നു എനിക്ക്. ഇതാണ് നിങ്ങളുടെ ജീവിതത്തിന്റെ സന്തോഷം ഇതാണ് മനോഹരം എന്നിങ്ങനെ ജീവിതത്തിൽ ആരെക്കുറിച്ചും ഒന്നിനെക്കുറിച്ചും അതുവരെ തോന്നിയിട്ടില്ലായിരുന്നു'- രൺബീർ അഭിമുഖത്തിൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ranbir Kapoor Reveals He Quit Smoking For Daughter Raha: 'I Never Feared Death But...'
Next Story