Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒന്നാം വയസിൽ 250 കോടിയുടെ ബം​ഗ്ലാ​വ്; ഏറ്റവും സമ്പന്നയായ താരപുത്രി

text_fields
bookmark_border
Ranbir Kapoor plans to register Rs 250 crore bungalow after daughter Raha, making her richest star kid
cancel

ഒന്നാം വയസിൽ ഏറ്റവും സമ്പന്നയായ താരപുത്രിയായി രൺബീർ- ആലിയ താരദമ്പതികളുടെ മകൾ റാഹ കപൂർ. മുംബൈയിൽ പുതുതായി നിർമിച്ചുകൊണ്ടിരിക്കുന്ന 250 കോടി വിലമതിക്കുന്ന ബംഗ്ലാവാണ് മകൾ റാഹയുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ ആലിയയും രൺബീറും തീരുമാനിച്ചിരിക്കുന്നത്. കപൂർ കുടുംബത്തെ ഉദ്ധരിച്ച് ബോളിവുഡ് മാധ്യമമായ ബോളിവുഡ് ലൈഫാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നയായ താരപുത്രിയായി റാഹ മാറും.

ആലിയയും രൺബീറും ചേർന്നാണ് മുംബൈയിൽ കൃഷ്ണരാജ് ബംഗ്ലാവ് നിർമിക്കുന്നത്. നിർമാണപ്രവർത്തനങ്ങൾ അതിവേഗം നടക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പ് അമ്മ നീതു കപൂറിനൊപ്പം രൺബീറും ആലിയയും ഇവിടെ എത്തിയിരുന്നു. ഉടൻ തന്നെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി താരങ്ങൾ കൃഷ്ണരാജ് ബംഗ്ലാവിലേക്ക് താമസം മാറുമെന്നാണ് പ്രചരിക്കുന്ന വിവരം. ഷാറൂഖ് ഖാന്റെ വസതിയായ മന്നത്ത്, അമിതാഭ് ബച്ചന്റെ ജസ്ല എന്നീവയാണ് മുംബൈയിലെ ഏറ്റവും വിലകൂടിയ ബംഗ്ലാവുകൾ.

2022 നവംബർ ആറിനായിരുന്നു ആലിയക്കും രൺബീറിനും മകൾ റാഹ ജനിച്ചത്. സമാധാനം, സ്വാതന്ത്ര്യം, സന്തോഷം എന്നൊക്കെയാണ് പല ഭാഷകളിലായി 'റാഹ' എന്നതിന്റെ അർഥം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story