'മകൾക്ക് 21 ആകുമ്പോൾ എനിക്ക് അറുപത്'; നേരിടുന്ന ഏറ്റവും വലിയ അരക്ഷിതാവസ്ഥയെ കുറിച്ച് രൺബീർ
text_fieldsഈ കഴിഞ്ഞ നവംബർ ആറിനായിരുന്നു താരങ്ങളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും കുഞ്ഞ് പിറന്നത്. സന്തോഷം, ദൈവാനുഗ്രഹം എന്ന് അർഥം വരുന്ന റാഹ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
മകൾ ജനിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അരക്ഷിതാസ്ഥയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ. ജിദ്ദയിൽ നടന്ന റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ അച്ഛനായതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റത്തിനെ കുറിച്ചും നടൻ പറഞ്ഞു.
'അച്ഛനായതിന് ശേഷം താൻ അനുഭവിക്കുന്ന ഏറ്റവും വലിയ അരക്ഷിതാവസ്ഥ, എന്റെ മകൾക്ക് 20, 21 വയസാകുമ്പോൾ തനിക്ക് 60 വയസാകും. എനിക്ക് അവരോടൊപ്പം ഫുട്ബാൾ കളിക്കാൻ കഴിയുമോ? എനിക്ക് അവരുടെ കൂടെ ഓടാൻ കഴിയുമോ? എന്നതാണ്'- രൺബീർ പറഞ്ഞു.
കുഞ്ഞു ജനിച്ചതിന് ശേഷം ഉത്തരവാദിത്തങ്ങൾ ഭാര്യ ആലിയ ഭട്ടുമായി തുല്യമായി പങ്കിടുന്നതിനെ കുറിച്ചും താരം പറഞ്ഞു.' എന്നെക്കാളും അധികം ജോലി ചെയ്യുന്നത് ആലിയയാണ്. ഞാൻ അധികം ജോലി ചെയ്യുന്നില്ല. ഇരുവരും ജോലികൾ ബാലൻസ് ചെയ്ത് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ആലിയ ജോലിക്ക് പോകുമ്പോൾ ഞാൻ ഇടവേള എടുക്കാം. അതുപോലെ തിരിച്ചും- രൺബീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

