സുഹൃത്തുക്കൾക്ക് വേണ്ടി സിനിമ ചെയ്താൽ സൗഹൃദം തകരും, ആ വിശ്വാസത്തെ കുറിച്ച് നടൻ
text_fieldsസിനിമാ രംഗത്ത് സൗഹൃദത്തിന് ഏറെ പ്രധാന്യമുണ്ട്. സൗഹൃദത്തിന്റെ പേരിൽ പല ചിത്രങ്ങളും ഒരുങ്ങാറുണ്ട്. എന്നാൽ ഇതിൽ പലതും പ്രതീക്ഷിച്ചത് പോലെ വിജയം നേടാറില്ല.
സൗഹൃദത്തിന്റെ പേരിൽ സിനിമ ചെയ്യാറില്ലെന്ന് തുറന്നു പറയുകയാണ് നടൻ രൺബീർ കപൂർ. പുതിയ ചിത്രമായ ഷംഷേരയുടെ പ്രചരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ പുറത്ത് ഇറങ്ങുന്നതോടെ ആ ബന്ധം അവസാനിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
'ജോലിയും സൗഹൃദവും രണ്ടായി കാണുന്ന ആളാണ് ഞാൻ. രണ്ടും കൂട്ടിക്കുഴക്കാറില്ല. സിനിമ ചെയ്യുമ്പോൾ സൗഹൃദങ്ങളിൽ നിന്ന് അകലം പാലിക്കാറാണ് പതിവ്. സിനിമയിൽ മാത്രമല്ല ഏതൊരു രംഗത്തും സൗഹൃദവും ജോലിയും രണ്ടായി കൊണ്ടു പോകുന്നത് വളരെ പ്രധാനപ്പെട്ടതാണ്. അഭിനേതാക്കൾ സുഹൃത്തുക്കൾക്ക് വേണ്ടി സിനിമ ചെയ്യാറുണ്ട്. എന്നാൽ ആ സൗഹൃദം തകരുന്നത് അച്ഛനിലൂടെ കണ്ടിട്ടുണ്ട്. കരിയറും സൗഹൃദവും രണ്ടായി കൊണ്ടു പോകുന്നത് വളരെ പ്രധാനപ്പെട്ടതാണ്' -നടൻ കൂട്ടിച്ചേർത്തു.
കരൺ മൽഹോത്ര സംവിധാനം ചെയ്യുന്ന ഷംഷേരയാണ് രൺബീറിന്റെ ഏറ്റവും പുതിയ ചിത്രം. നടൻ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം ജൂലൈ 22 നാണ് തിയറ്ററുകളിൽ എത്തുന്നത്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ഷംഷേര നിർമിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷയിൽ എത്തുന്ന ചിത്രത്തിൽ രൺബീറിനോടൊപ്പം വാണി കപൂറും സഞ്ജയ് ഭട്ടും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബ്രഹ്മാസ്ത്രയാണ് നടന്റെ മറ്റൊരു ചിത്രം. സെപ്റ്റംബർ 9 നാണ് ആദ്യ ഭാഗം തിയറ്ററുകളിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

