Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിനിമ സ്റ്റൈലിൽ കാമറമാനെ പിടിച്ച് ഒറ്റ തള്ള്... രൺബീർ കപൂറിന്റെ വിഡിയോ വൈറലാവുന്നു

text_fields
bookmark_border
Ranbir Kapoor loses cool, pulls paparazzo’s arm in viral video
cancel

ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് രൺബീർ കപൂർ. നടന്റെ സിനിമകൾ മാത്രമല്ല അഭിമുഖങ്ങളും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്.

ഇപ്പോഴിത ചിത്രം പകർത്താൻ ശ്രമിച്ച കാമറമാനെ പിടിച്ചു തള്ളുന്ന നടന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആലിയ ഭട്ടിന്റെ അമ്മ സോണി റസ്ദാന്റെ പിറന്നാൾ ആഘോഷത്തിന് ശേഷം തിരിച്ചു പോകുന്നതിനിടെയാണ് സംഭവം. ആലിയയുടെ ചിത്രങ്ങൾ കാറിനുള്ള കടന്നു കയറി പകർത്താൻ ശ്രമിച്ച് കാമറമാനെയാണ് രൺബീർ പിടിച്ച് തള്ളിയത്. വിഡിയോ വൈറലായതോടെ കാമറമാനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. താരങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നാണ് വിഡിയോക്ക് അധികം വരുന്ന കമന്റുകളും.

അമ്മക്ക് പിറന്നാൾ ആശംസയുമായി ആലിയയും സഹോദരി ഷഹീന്‍ ഭട്ടും എത്തിയിരുന്നു.'ഞങ്ങളുടെ പ്രപഞ്ചത്തിന്റെ കേന്ദ്രത്തിന്, അമ്മക്ക് ജന്മദിനാശംസകള്‍', എന്നാണ് ആലിയ അമ്മക്കൊപ്പമുളള ചിത്രത്തിനൊപ്പം കുറിച്ചത്. ഷഹീനിന്റെ ആശംസ അൽപം വ്യത്യസ്തമായിരുന്നു.മറ്റൊരു അമ്മയില്‍ നിന്നുള്ള എന്റെ അമ്മയ്ക്ക് ജന്മദിനാശംസകള്‍. എന്റെ ബ്രോ, എന്റെ വെക്കേഷന്‍ ബഡ്ഡി, ലോകത്തില്‍ ഏറ്റവും മികച്ച സ്‌ക്രാംബിള്‍ഡ് എഗ്ഗ്‌സ് ഉണ്ടാക്കുന്ന വ്യക്തി, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു,' എന്നായിരുന്നു.

ആല്‍ഫ' എന്ന ത്രില്ലര്‍ ചിത്രത്തിലാണ് സോണി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 2023-ല്‍ 'പിപ്പ'യാണ് സോണിയുടേതായി അവസാനം റിലീസായ ചിത്രം. ഇതിനുമുമ്പ് 'റാസി'യില്‍ ആലിയയ്‌ക്കൊപ്പവും സോണി അഭിനയിച്ചിരുന്നു.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ranbir Kapoor loses cool, pulls paparazzo’s arm in viral video
Next Story