വിവാദങ്ങളൊന്നും രൺബീർ കപൂറിന്റെ ബ്രഹ്മാസ്ത്രയെ ബാധിക്കില്ല; ആദ്യദിനം 22 കോടി നേടും, കാരണം...
text_fieldsഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാൻ മുഖർജി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 9 നാണ് തിയറ്ററുകളിൽ എത്തുന്നത്. രണ്ട് ഭാഗങ്ങളിലായി പുറത്ത് വരുന്ന ചിത്രത്തിന്റെ ഒന്നാംഭാഗം ഏറെ പ്രതീക്ഷ നൽകുന്നതാണ്. ബോളിവുഡ് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തകർന്ന് അടിയുമ്പോഴാണ് അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര എത്തുന്നത്.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ എത്തുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം ചിത്രം വലിയ കളക്ഷനാവും നേടുക എന്നതാണ്. സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ തരൺ ആദർശും ഇക്കാര്യം പങ്കുപവെച്ചിട്ടുണ്ട്. ബ്രഹ്മാസ്ത്രയുടെ അഡ്വാൻസ് ബുക്കിങ് സ്റ്റാറ്റസ് ബോളിവുഡ് സിനിമാ ലോകത്തിന് ആശ്വാസം നൽകുന്നതാണ്. 11,558 ടിക്കറ്റുകളാണ് ഒന്നാം ദിവസം ഒരു പ്രമുഖ മൾട്ടിപ്ലെക്‌സിൽ നിന്ന് വിറ്റു പോയത്. കൂടാതെ ആദ്യദിവസം 22 കോടി നേടുമെന്നും അഡ്വാൻസ് ബുക്കിങ്ങിനെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നു.
ട്രേഡ് അനലിസ്റ്റ് ഗിരീഷ് വാങ്കഡയെ ഉദ്ധരിച്ച് ഈ-ടൈംസിന്റെ റിപ്പോർട്ട് പ്രകാരം 2.5 കോടി രൂപയുടെ ടിക്കറ്റാണ് വിറ്റൊഴിച്ചതെന്നാണ്. കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ നമ്പറാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ചിത്രം മികച്ചതായിരിക്കുമെന്നും കൂട്ടിച്ചേർത്തു. അഡ്വാൻസ് ബുക്കിങ് ആരംഭിച്ചതിന്റെ ആദ്യ ദിവസം തന്നെ 30,000-ത്തിലധികം ടിക്കറ്റുകളാണ് വിറ്റു പോയത്. ഇത് തുടർന്ന് പോകുകയാണങ്കിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ആദ്യ ചിത്രമായിരിക്കും ബ്രഹ്മാസ്ത്ര.
ചിത്രത്തെ ചുറ്റിപ്പറ്റി വിമർശനങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും തലപൊക്കുമ്പോഴാണ് സിനിമ തിയറ്ററുകളിൽ എത്തുന്നത്. എന്നാൽ ഇതൊന്നും ചിത്രത്തെ ബാധിക്കില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർക്കൊപ്പം മൗനി റോയിയും ഒരു പ്രധാന കഥാപാത്രത്തെഅവതരിപ്പിക്കുന്നുണ്ട്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ടോളിവുഡ് താരം നാഗാർജുനയും ബ്രഹ്മാസ്ത്രയുടെ ഭാഗമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

