Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'രാമുവിന്റെ മനൈവികൾ'...

'രാമുവിന്റെ മനൈവികൾ' ഓഡിയോ ലോഞ്ച് ഏപ്രിൽ 21ന് കോഴിക്കോട് കൈരളി തിയറ്ററിൽ

text_fields
bookmark_border
Ramuvinte Manaivikal Audio Lanch  In apri 21 At Kozhicode kairali auditorium
cancel

കോഴിക്കോട്: സുധീഷ് സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവഹിക്കുന്ന ‘രാമുവിന്റെ മനൈവികൾ’ ദ്വിഭാഷാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഏപ്രിൽ 21ന് കോഴിക്കോട് കൈരളി തിയറ്റർ കോംപ്ലക്സിലെ വേദി ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട സദസ്സിൽ നടക്കും. പ്രശസ്ത സംവിധായകൻ വി.എം. വിനു, നടൻ സുധി (കാതൽ), ഗാനരചയിതാവ് നിധീഷ് നടേരി തുടങ്ങിയവരും സിനിമയുടെ അണിയറ പ്രവർത്തകരും അഭിനേതാക്കളും പ​ങ്കെടുക്കും.

പഠിച്ച് ഡോക്ടറാവാൻ ആഗ്രഹിക്കുന്ന പാവപ്പെട്ട ആദിവാസി പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് രാമുവിന്റെ മനൈവികൾ (തമിഴ് ടൈറ്റ്ൽ: രാമുവിൻ മനൈവികൾ). എത്ര വേണമെങ്കിലും പഠിപ്പിക്കാമെന്നു വാക്കുകൊടുത്ത് രാമു എന്ന ധനാഢ്യൻ മല്ലി എന്ന ആദിവാസി പെൺകുട്ടിയെ വിവാഹം ചെയ്യുന്നു. കാട്ടിലെ ആദിവാസി ഊരിൽ നിന്ന് രാമുവിന്റെ വലിയ വീട്ടിലെത്തിയ ശേഷം അവൾക്കുണ്ടാവുന്ന അനുഭവങ്ങളാണ് സിനിമ പറയുന്നത്. പ്രതിസന്ധി ഘട്ടത്തിൽ മല്ലിയെ സഹായിക്കാനെത്തുന്ന പുതിയ സൗഹൃദങ്ങളും അതുണ്ടാക്കുന്ന പ്രശ്നങ്ങളും പറഞ്ഞ് സിനിമ മുന്നേറുന്നു. ഒരു സ്ത്രീപക്ഷ സിനിമയാണ് രാമുവിൻ മനൈവികൾ.

ബാലു ശ്രീധർ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആതിരയാണ് ആദിവാസി പെൺകുട്ടിയായി വേഷമിടുന്നത്. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെയും സിനിമകളലൂടെയും ശ്രദ്ധേയരാണ് ഇരുവരും. ശ്രുതി പൊന്നുവാണ് മറ്റൊരു നായിക. ബീന, പ്രേമ താമരശ്ശേരി, സനീഷ്, ദീപു, സന്തോഷ് തച്ചണ്ണ, വിമൽ മേനോൻ, വേണുജി, രവീന്ദ്രൻ, സി.എ. വിൽസൺ, മനോജ് മേനോൻ, എം. കുഞ്ഞാപ്പ, ഭാഗ്യനാഥൻ തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. നിരവധി പുതുമുഖങ്ങളും നാടക താരങ്ങളും അഭിനയിക്കുന്നുണ്ട്.

സുധീഷ് സുബ്രഹ്മണ്യം കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം എം.വി.കെ ഫിലിംസിൻ്റെയും ലെൻസ് ഓഫ് ചങ്ക്സിന്റെയും ബാനറിൽ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. വിപിന്ദ് വി. രാജ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ്: പി.സി. മോഹനൻ. ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ എം.ആർ. രാജകൃഷ്ണൻ ശബ്ദമിശ്രണം. വർഷങ്ങൾക്കു ശേഷം എസ്.പി. വെങ്കിടേഷ് മലയാള സിനിമയിൽ പാട്ടുകൾക്ക് ഈണവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

വാസു അരീക്കോടാണ് സംഭാഷണം. വൈരഭാരതി (തമിഴ്), വാസു അരീക്കോട്, പ്രഭാകരൻ നറുകര, ജയചന്ദ്രൻ എന്നിവരുടെ ഗാനങ്ങൾക്ക് എസ്.പി. വെങ്കിടേശ് സംഗീതം പകരുന്നു. ആലാപനം: പി. ജയചന്ദ്രൻ, രഞ്ജിത് ഉണ്ണി, വി.വി. പ്രസന്ന, നിമിഷ കുറുപ്പത്ത്. ചീഫ് അസോസിയറ്റ് ഡയറക്ടർ: എം.കുഞ്ഞാപ്പ, സ്ക്രിപ്റ്റ് അസോസിയേറ്റ്: ജൈമിനി, അസി. ഡയറക്ടർ: ആദർശ് ശെൽവരാജ്. കലാസംവിധാനം: പ്രഭ മണ്ണാർക്കാട്, കോസ്റ്റ്യൂംസ്: ഉണ്ണി പാലക്കാട്‌, മേക്കപ്പ്: ജയമോഹൻ, സംഘട്ടനം: ആക്ഷൻ പ്രകാശ്, നൃത്തം: ഡ്രീംസ് ഖാദർ, ഡബ്ബിംഗ്: ഋഷി ബ്രഹ്മ (ശിവം സ്റ്റുഡിയോ), ഫോളി ആർട്ടിസ്റ്റ്: ഗൗഷ് ബാഷ എ., സൗണ്ട് എൻജിനീയർ: ഹേമന്ത് എലഞ്ചെഴിയാൻ ആർ., വി.എഫ്.എക്സ്: RANZ VFX Studio, യൂണിറ്റ്: ലൈറ്റ് & സൗണ്ട് നെന്മാറ, പ്രൊഡക്ഷൻ കൺട്രോളർ: ചെന്താമരാക്ഷൻ, പ്രൊഡക്ഷൻ മാനേജർ: വിമൽ മേനോൻ, ലൊക്കേഷൻ മാനേജർ: മുരളി പട്ടാമ്പി, നിധീഷ് കൃഷ്ണൻ, സ്റ്റിൽസ്: കാഞ്ചൻ ടി.ആർ., വാർത്താ വിതരണം: എ.എസ്. ദിനേശ്, അയ്്മനം സാജൻ.‘രാമുവിന്റെ മനൈവികൾ’ ഉടൻ പ്രമുഖ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.

തമിഴിലും മലയാളത്തിലും ഒരേ സമയം നിർമിച്ച സിനിമയുടെ ചിത്രീകരണം മധുര, ശിവകാശി, പൊള്ളാച്ചി, പട്ടാമ്പി, അരീക്കോട് എന്നിവിടങ്ങളിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie News
News Summary - Ramuvinte Manaivikal Audio Lanch In apri 21 At Kozhicode kairali auditorium
Next Story