Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹമോചനവും ആഘോഷിക്കപ്പെടേണ്ടതാണെന്ന് രാംഗോപാൽ വർമ

text_fields
bookmark_border
Ram Gopal Varma
cancel

ബോളിവുഡ് താരം ആമിര്‍ ഖാനും സംവിധായികയായ കിരണ്‍ റാവുവും വിവാഹമോചിതരാവുന്നു എന്ന വാർത്തക്ക് പിറകെ നിരവധി പേരാണ് അഭിപ്രായപ്രകടനവുമായി രംഗത്ത് എത്തിയത്. രണ്ടുപേർക്കും നിറമുള്ള ജീവിതം ആശംസിച്ചുകൊണ്ട് പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമ ട്വീറ്റ് ചെയ്തു.

മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലമായാണ് പലപ്പോഴും വിവാഹങ്ങള്‍ നടക്കുന്നതെന്നും എന്നാല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് പകത്വതയുടെയും വിവേകത്തിന്‍റെയും വെളിച്ചത്തിലാണെന്നും ട്വിറ്ററിലെഴുതിയ കുറിപ്പിൽ അദ്ദേഹം പറയുന്നു.

'ആമിര്‍ ഖാനും കിരണ്‍ റാവുവിനും കുറച്ച് കൂടെ നിറമുള്ള ജീവിതം ആശംസിക്കുന്നു. എന്റെ അഭിപ്രായത്തില്‍ വിവാഹത്തേക്കാള്‍ വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടത്. മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലമായാണ് പലപ്പോഴും വിവാഹങ്ങള്‍ നടക്കുന്നത്. എന്നാല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് പകത്വതയുടെയും വിവേകത്തിന്റെയും വെളിച്ചത്തിലാണ്', രാം ഗോപാല്‍ വർമ്മ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ആമീര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരാകുന്നുവെന്ന് ഇരുവരും ചേര്‍ന്ന് സംയുക്ത പ്രസ്താവന ഇറക്കിയത്. വിവാഹബന്ധം വേർപെടുത്തുന്നുവെങ്കിലും മകന്‍റെ രക്ഷിതാക്കൾ എന്ന നിലയിൽ ഒരുമിച്ച് നിൽക്കുമെന്ന് ഇരുവരും അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ramgopal Verma says divorce should also be celebrated
Next Story