രാമനായി രൺബീർ കപൂറും സീതയായി സായി പല്ലവിയും; ‘രാമായണ’യുടെ ട്രെയിലർ ലോഞ്ച് അമേരിക്കയിൽ!
text_fieldsപ്രതീകാത്മക ചിത്രം
പുരാണകഥയായ രാമായണത്തെ മുൻനിർത്തി നിതേഷ് തിവാരി ഒരുക്കുന്ന ചിത്രമാണ് 'രാമായണ'. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെതന്നെ മുൻനിര താരങ്ങൾ അണിനിരക്കുന്നു എന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ദീപാവലി റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ ട്രെയിലർ ജൂലൈയിൽ അമേരിക്കയിൽ വെച്ച് ലോഞ്ച് ചെയ്യും എന്ന വിവരമാണിപ്പോൾ പുറത്ത് വരുന്നത്.
ചിത്രം തിയറ്റർ റിലീസിന് മുമ്പ് ചലച്ചിത്രമേളകളിലാകും ആദ്യം എത്തുക എന്ന റിപ്പോർട്ടുകളും ചർച്ചയാകുന്നുണ്ട്. നിതേഷ് തിവാരിയുടെ സംവിധാനത്തിൽ നമിത് മൽഹോത്ര നിർമിക്കുന്ന രാമായണത്തിൽ രൺബീർ കപൂറാണ് ശ്രീരാമനായി എത്തുന്നത്. രവി ദുബെ ലക്ഷ്മണനായും സായ് പല്ലവി സീതയായും എത്തും. ചിത്രത്തിൽ ഹനുമാനായി എത്തുന്നത് സണ്ണി ഡിയോളാണ്. യാഷ് ആണ് രാവണനായി അഭിനയിക്കുന്നത്. അരുൺ ഗോവിൽ, ഇന്ദിര കൃഷ്ണൻ, ലാറ ദത്ത, ഷീബ ഛദ്ദ, വിവേക് ഒബ്‌റോയ്, കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ്, തുടങ്ങിയവരോടൊപ്പം അനിൽ കപൂർ, ബോബി ഡിയോൾ, അമിതാഭ് ബച്ചൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
ചിത്രത്തിന്‍റെ കൃത്യമായ റിലീസ് തീയതി ഇതുവരെ പുറത്തുവന്നിട്ടില്ല എങ്കിലും രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുക എന്ന വിവരം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സിനിമയുടെ രണ്ടാം ഭാഗം ഒരു വർഷത്തിനുശേഷം 2027ൽ പുറത്തുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

