Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശരാജ്യങ്ങളിൽ ദീപാവലി റിലീസിനൊരുങ്ങി 'രാമായണം'; ഇന്ത്യയിലെ തീയതി ഉടൻ പ്രഖ്യാപിക്കും

text_fields
bookmark_border
വിദേശരാജ്യങ്ങളിൽ ദീപാവലി റിലീസിനൊരുങ്ങി രാമായണം; ഇന്ത്യയിലെ തീയതി ഉടൻ പ്രഖ്യാപിക്കും
cancel

രൺബീർ കപൂർ പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണം' തിയറ്ററുകളിലെത്താൻ ഇനി ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ ചിത്രത്തിന്റെ ഇന്ത്യയിലെ കൃത്യമായ റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണക്കാരായ സോണി പിക്ചേഴ്സ് ജർമ്മനിയുടെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ട പുതിയ വിവരം, ചിത്രം നവംബർ 5 വ്യാഴാഴ്ച വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്യുമെന്നാണ്.

ഈ വർഷത്തെ ദീപാവലി റിലീസായാണ് ചിത്രം എത്തുന്നത്. നവംബർ 8-നാണ് ദീപാവലി എങ്കിലും ഇന്ത്യയിൽ ഏത് തീയതിയിലായിരിക്കും ചിത്രം തിയറ്ററുകളിൽ എത്തുകയെന്ന കാര്യത്തിൽ അണിയറപ്രവർത്തകർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. മുൻപ് ചിത്രത്തിന്റെ ഇംഗ്ലീഷ് ട്രെയിലറിൽ നവംബർ 6 വെള്ളി എന്ന തീയതി നൽകിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ സാധാരണയായി വെള്ളിയാഴ്ചകളിലാണ് സിനിമകൾ റിലീസ് ചെയ്യാറുള്ളത് എന്നതിനാലാണ് വിദേശ റിലീസ് നവംബർ 6-ലേക്ക് നിശ്ചയിച്ചതെന്ന് നിർമാതാവ് നമിത് മൽഹോത്ര വ്യക്തമാക്കിയിരുന്നു.

നവംബർ 4-ന് പെയ്ഡ് പ്രിവ്യൂകളും നവംബർ 5-ന് ഔദ്യോഗിക റിലീസും നടത്താൻ അണിയറപ്രവർത്തകർ ആലോചിക്കുന്നുണ്ടെന്ന് ചില ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രൺബീർ കപൂർ ശ്രീരാമനായും, സായി പല്ലവി സീതയായും, യാഷ് രാവണനായും വേഷമിടുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്.

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മുതൽമുടക്കിലാണ് ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നത്. രണ്ട് ഭാഗങ്ങൾക്കുമായി ഏകദേശം 4000 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണച്ചെലവ്. സണ്ണി ഡിയോൾ, രവി ദുബേ, അരുൺ ഗോവിൽ, ലാറ ദത്ത തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ramayana set for Diwali release in foreign countries
Next Story