രാം ചരണിന്‍റെ വർഷം; പുറത്തിറങ്ങാൻ പോകുന്നത് അഞ്ച് ചിത്രങ്ങൾ
text_fieldsരാം ചരൺ
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് രാം ചരൺ. ധീര എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരത്തിന് ആ കാലഘട്ടത്തിൽ കേരളത്തിലെ ഒരു യുവ നടന് ഉള്ളതിനേക്കാളധികം ആരാധകർ ഉണ്ടായിരുന്നു. രാം ചരണിന്‍റെ സിനിമ കരിയറിലെതന്നെ ഗംഭീര ചിത്രങ്ങളിൽ ഒന്നായിരുന്നു ധീര. ശേഷം താരത്തിന്‍റേതായി പുറത്തുവന്ന പല ചിത്രങ്ങളും തിയറ്ററിൽ ഗംഭീര വിജയമായ് മാറി. രാം ചരണും ജാൻവി കപൂറും ചേർന്നെത്തുന്ന പുതിയ ചിത്രം 'പെഡി'യുടെ വിശേഷങ്ങളാണിപ്പോൾ പുറത്തു വരുന്നത്.
റോഷൻ മേക്കയുടെ വരാനിരിക്കുന്ന ചിത്രമായ ചാമ്പ്യന്റെ പ്രൊമോഷന്‍റെ ഭാഗമായി ഹൈദരാബാദിൽ വെച്ചു നടന്ന പരിപാടിയിൽ രാം ചരൺ പങ്കെടുത്തിരുന്നു. പരിപാടിക്കിടെ തന്‍റെ വരാനിരിക്കുന്ന സ്‌പോർട്‌സ് സിനിമയായ പെഡിയെക്കുറിച്ചുള്ള വിശേഷങ്ങൾ താരം പങ്കുവെച്ചു. ചിത്രം 2026 മാർച്ചിൽ റിലീസ് ചെയ്യും. ബുച്ചി ബാബു സനയുടെ ചിത്രമായ പെഡിയിൽ രാം ചരൺ ഒരു ക്രിക്കറ്റ് കളിക്കാരനായാണ് എത്തുന്നത്.
ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് പല ചർച്ചകളും ഉയർന്നിരുന്നു. 'പെഡിയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മാർച്ച് 27ന് ചിത്രം റിലീസ് ചെയ്യും. അടുത്തതായി, ചാമ്പ്യൻ ഉണ്ട്, അത് സംക്രാന്തിക്ക് റിലീസിനെത്തും' രാം ചരൺ പ്രതികരിച്ചു. താരത്തിന്‍റെ അഞ്ച് ചിത്രങ്ങളാണ് 2026ൽ റിലീസ് ചെയ്യാൻ പോകുന്നത് എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഒരേ മാസം റിലീസ് ചെയ്യുന്ന ധുരന്ധർ 2, ടോക്സിക്, ഡാക്കോയിറ്റ്, ദി പാരഡൈസ് എന്നിവയിൽ നിന്ന് ഈ ചിത്രം കടുത്ത മത്സരം നേരിടുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
രൺവീർ സിങ് നായകനാകുന്ന ധുരന്ധർ 2 മാർച്ച് 19ന് പ്രദർശനത്തിനെത്തും. ഷാനിൽ ദിയോയുടെ അദിവി ശേഷ്, മൃണാൽ താക്കൂർ, അനുരാഗ് കശ്യപ് എന്നിവർ അഭിനയിക്കുന്ന ഡാക്കോയിറ്റ്, ഗീതു മോഹൻദാസിന്റെ യാഷ് നായകയാകുന്ന ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺഅപ്സ് എന്നിവയും അതേ ദിവസം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ശ്രീകാന്ത് ഒഡേലയുടെ നാനി, രാഘവ് ജുയാൽ, മോഹൻ ബാബു നായകനാകുന്ന ദി പാരഡൈസ് എന്നീ ചിത്രങ്ങൾ പെഡിയുടെ റിലീസിന് ഒരു ദിവസം മുമ്പ് മാർച്ച് 26 നും റിലീസ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

