നടൻ രാം ചരണിന് വേൽസ് സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്
text_fieldsതെലുങ്ക് നടൻ രാം ചരണിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ ചെന്നൈയിലെ വെല്‍സ് സര്‍വകലാശാല. ഏപ്രിൽ13 നടക്കുന്ന സർവകലാശാലയുടെ ബിരുദദാന ചടങ്ങില്‍ രാം ചരണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചടങ്ങിലായിരിക്കും ഡോക്ടറേറ്റും നല്‍കുക.നേരത്തെ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍, സംവിധായകന്‍ ശങ്കര്‍ എന്നിവര്‍ക്ക് സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കിയിരുന്നു.
എസ്.എസ് രാജമൗലി ചിത്രം ആർ. ആർ. ആർ ആഗോള തലത്തില്‍ ഹിറ്റായതിന് പിന്നാലെയാണ് രാം ചരൺ ആഗോളതലത്തിൽ ശ്രദ്ധനേടിയത്. ചിത്രം ഓസ്കാറും ഗോള്‍ഡന്‍ ഗ്ലോബും നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി അദ്ദേഹത്തെ ആദരിക്കുന്നത്. സിനിമാ മേഖലക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ആദരം.
അതേസമയം ശങ്കര്‍ ചിത്രം ഗെയ്ം ചേഞ്ചറാണ് രാം ചരണിന്‍റേതായി വരാനിരിക്കുന്ന അടുത്ത ചിത്രം. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിയാര അദ്വാനി, എസ്‌ജെ സൂര്യ, സമുദ്രഖനി, ജയറാം, സുനിൽ, ബോളിവുഡ് നടൻ ഹാരി ജോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രം ദസറക്ക് തിയറ്ററുകളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

