‘ഇന്ത്യയുടെ അഭിമാനം’; ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റാംചരൺ
text_fieldsഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണിയും ആർ.ആർ.ആറിലൂടെ പാൻ ഇന്ത്യൻ താരമായി വളർന്ന തെലുങ്ക് സൂപ്പർതാരം റാം ചരണും ഒരുമിച്ചുള്ള ചിത്രം വൈറലാകുന്നു. റാം ചരണാണ് ധോണിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ‘ഇന്ത്യയുടെ അഭിമാനമായ ധോണിയെ മീറ്റ് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം’ എന്നായിരുന്നു അടിക്കുറിപ്പായി നൽകിയത്. എന്തായാലും ചിരിച്ചുകൊണ്ടുള്ള രണ്ട് സൂപ്പർതാരങ്ങളുടെയും പോസിങ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടൻ മോഹൻലാലും ധോണിയുമൊത്തുള്ള ചിത്രം പുറത്തുവന്നിരുന്നു. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് ഇരുവരും ഒരു ഫ്രെയിമിലെത്തിയത് റാംചരണും ധോണിയും ഒന്നിച്ചതും അതിന് വേണ്ടിയാണെന്നാണ് സൂചന.
യെന്തിരൻ, ഐ പോലുള്ള ബ്രഹ്മണ്ഡ തമിഴ് സിനിമകളുടെ സംവിധായകനായ ഷങ്കർ ഒരുക്കുന്ന ‘ഗെയിം ചെയ്ഞ്ചർ’ ആണ് രാം ചരണിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മലയാളികളുടെ പ്രിയതാരം ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ബുച്ചി ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

