Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വീണ്ടും ഞെട്ടിക്കാൻ എസ്​.എസ്​ രാജമൗലി; ആർ.ആർ.ആർ ടീസർ പുറത്ത്​
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightവീണ്ടും ഞെട്ടിക്കാൻ...

വീണ്ടും ഞെട്ടിക്കാൻ എസ്​.എസ്​ രാജമൗലി; ആർ.ആർ.ആർ ടീസർ പുറത്ത്​

text_fields
bookmark_border

ബാഹുബലി 2 എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റ്​ ചിത്രത്തിന്​ ശേഷം എസ്​.എസ്​ രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആര്‍ആര്‍ആറിന്‍റെ ടീസർ പുറത്തുവിട്ടു. 2022 ജനുവരി 7ന്​ ലോകമെമ്പാടുമായി റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങി വമ്പൻ താരനിരയാണ്​ അണിനിരക്കുന്നത്​.

300 കോടി രൂപയോളം മുടക്കിയെടുക്കുന്ന ചിത്രമായ ആർ.ആർ.ആറിൽ ഗ്രാഫിക്​സും സ്​പെഷൽ എഫക്​ടുകളും കാര്യമായി ഉപയോഗിച്ചിട്ടുണ്ട്​. ബാഹുബലിയെ കവച്ചുവെക്കുംവിധമുള്ള ലൊക്കേഷനുകളും ചിത്രത്തിലു​ണ്ടെന്നാണ്​ റിപ്പോർട്ടുകൾ.

1920 കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിലാണ്​​ രാംചരണും ജൂനിയർ എൻ.ടി.ആറും എത്തുന്നത്​. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. അതേസമയം ഇവര്‍ യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ല. ഇരുവരും പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി പറയുന്നത്​. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം റിലീസ്​ ചെയ്​തേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SS RajamouliAlia BhattRam CharanJr NTRRRR Teaser
News Summary - Ram Charan Jr NTR Alia Bhatt Starrer RRR Teaser Out
Next Story