സിനിമയിൽ നന്നയെ കണ്ടപ്പോൾ എന്റെ സഹോദരനെ പോലെ തോന്നി -രാംചരൺ
text_fieldsമെഗാസ്റ്റാർ ചിരഞ്ജീവി,മഹാരാജ രവി തേജ എന്നിവരെ കേന്ദ്രകഥാപാത്രളാക്കി ബോബി കൊല്ലി (കെ എസ് രവീന്ദ്ര) സംവിധാനം ചെയ്ത ചിത്രമാണ് 'വാൾട്ടയർ വീരയ്യ'. ജനുവരി 13 ന് സംക്രാന്തി റിലീസായി പ്രദർശനത്തിനെത്തിയ ചിത്രം മികച്ച കളക്ഷൻ നേടി മുന്നോട്ട് കുതിക്കുകയാണ്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിച്ച ചിത്രം പുതിയ റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചിത്രത്തിൻറെ വിജയാഘോഷം വിജയാഘോഷം 'വീരയ്യ വിജയ വിഹാരം' എന്ന പേരിൽ വാറങ്കലിലെ ഹൻമകൊണ്ടയിൽ ഗംഭീരമായി നടന്നു. നടൻ രാം ചരൺ ചടങ്ങിലെ വിശിഷ്ടാതിഥിയായിരുന്നു. വീരയ്യ വിജയവിഹാരത്തിൽ നിരവധി കാണികളും ആരാധകരും പങ്കെടുത്തു. ചടങ്ങിൽ മെഗാസ്റ്റാർ ചിരഞ്ജീവി ഫിലിം യൂണിറ്റിന് ഷീൽഡുകൾ സമ്മാനിച്ചു.
ചടങ്ങിലെ അതിഥിയായി എത്തിയ രാം ചരൺ വികാരനിർഭരമായ പ്രസംഗമായിരുന്നു നടത്തിയത്. "ബ്ലോക്ക്ബസ്റ്റർ നിർമ്മാതാക്കളായ നവീനിനും രവിക്കും അഭിനന്ദനങ്ങൾ. അവർ എനിക്ക് രംഗസ്ഥലം പോലൊരു നാഴികക്കല്ല് സമ്മാനിച്ചു. അവർക്കൊപ്പം പ്രവർത്തിച്ച എല്ലാ നായകന്മാർക്കും കരിയറിലെ മികച്ച സിനിമകൾ നൽകുന്ന നിർമ്മാതാക്കളാണവർ. അവർ അർപ്പണബോധമുള്ള ശരിക്കും ധൈര്യശാലികളായ നിർമ്മാതാക്കൾ.
ഞാൻ യുഎസിൽ ആയിരുന്നപ്പോൾ റിലീസ് ചെയ്ത സിനിമയാണിത്. റിലീസ് സമയത്ത് നാട്ടിൽ നിന്നും സിനിമ കാണാൻ സാധിക്കാതെ വളരെ അക്ഷമനായാണ് ഞാൻ അവിടെ ഇരുന്നത്. സിനിമയിൽ നന്നയെ(ചിരജീവി) എന്റെ സഹോദരനെപ്പോലെയാണ് കാണുവാൻ സാധിക്കുന്നത്. ഞാനവിടെ ആരാധകരിൽ ഒരാളായാണ് വന്നത്. രവി തേജ ഒരു സീരിയസ് കഥാപാത്രത്തെ അവതരിപ്പിച്ചത് ഞാൻ ആസ്വദിച്ചു. വീണ്ടും നെറ്റ്ഫ്ലിക്സിൽ അവന്റെ ധമാക്ക കണ്ടു. 3 അതിമനോഹരമായ ഗാനങ്ങളും സിനിമയുടെ വിജയത്തിന് പ്രധാന കാരണം ആണെന്ന് വിശ്വസിക്കുന്നു. ദേവിശ്രീ പ്രസാദിന് അഭിനന്ദനങ്ങൾ. ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇത്രയും വലിയ വിജയത്തിന് എല്ലാ പ്രേക്ഷകർക്കും നന്ദി," രാംചരൺ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.