Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവത്തിക്കാൻ പുതിയ...

വത്തിക്കാൻ പുതിയ മാർപ്പാപ്പയെ കാത്തിരിക്കുമ്പോൾ റാൽഫ് ഫിയന്നസിന്‍റെ 'കോൺക്ലേവ്' ഇന്ത്യൻ ഒ.ടി.ടിയിലേക്ക്

text_fields
bookmark_border
conclave
cancel

അന്തരിച്ച പോപ്പ് ഫ്രാൻസിസിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിനായി ലോകം കാത്തിരിക്കുമ്പോൾ, പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള രഹസ്യ പ്രക്രിയയെ ചുറ്റിപ്പറ്റിയുള്ള റാൽഫ് ഫിയന്നസിന്റെ പൊളിറ്റിക്കൽ ത്രില്ലർ 'കോൺക്ലേവ്' ഇന്ത്യൻ ഒ.ടി.ടിയിലേക്ക്. പ്രൈം വിഡിയോയിലാണ് സ്ട്രീമിങ്.

എഡ്വേർഡ് ബെർഗർ സംവിധാനം ചെയ്ത് റാൽഫ് ഫിയന്നസ്, സ്റ്റാൻലി ടുച്ചി, ഇസബെല്ല റോസെല്ലിനി എന്നിവർ അഭിനയിച്ച കോൺക്ലേവ് അന്താരാഷ്ട്ര തലത്തില്‍ വിവിധ ചലച്ചിത്ര മേളകളില്‍ നിരൂപക പ്രശംസ നേടിയിരുന്നു. മികച്ച ചിത്രം, മികച്ച നടൻ, മറ്റ് നിരവധി പ്രധാന വിഭാഗങ്ങൾക്കുള്ള അക്കാദമി അവാര്‍ഡ് നോമിനേഷനുകളും ചിത്രം നേടിയിരുന്നു. ആമസോണ്‍ പ്രൈം വിഡിയോയിലും ഇന്ത്യയിലെ വിവിധ പി.വി.ഒ.ഡി പ്ലാറ്റ്‌ഫോമുകളിലും കോൺക്ലേവ് നിലവിൽ ലഭ്യമാണ്.

ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെത്തുടർന്ന് 2024ൽ പുറത്തിറങ്ങിയ 'കോൺക്ലേവ്' സിനിമ കാണുന്നവരുടെ എണ്ണം വർധിച്ചു. സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ നിരവധി പേരാണ് ഇതുവരെ ചിത്രം കണ്ടതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 283 ശതമാനമാണ് വർധനവ് ഉണ്ടായത്. ഫ്രാൻസിസ് മാർപാപ്പയുടെ മരണദിവസം മാത്രം കാഴ്ചക്കാരുടെ എണ്ണം 6.9 ദശലക്ഷം കടന്നിരുന്നു.

കത്തോലിക്കാ സഭക്കുള്ളിൽ ഉടൻ സംഭവിക്കാൻ കോണ്‍ക്ലേവിന്‍റെ വിശദാംശങ്ങളും മറ്റുമാണ് ചിത്രത്തിലേക്ക് വീണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. റോബർട്ട് ഹാരിസിന്റെ 2016ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് 'കോൺക്ലേവ്'. ഇപ്പോൾ പ്രൈം വിഡിയോയിൽ യു.എസിൽ ഏറ്റവുമധികം ആളുകൾ കണ്ട രണ്ടാമത്തെ ചിത്രമാണ് കോൺക്ലേവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:popeEntertainment NewsOTTfilm conclave
News Summary - Ralph Fiennes' 'Conclave' to hit Indian OTT
Next Story