Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഖി സാവന്തിന്റെ ഭർത്താവ് ആദിൽ ഖാനെതിരെ ബലാത്സംഗ പരാതിയുമായി ഇറാനിയൻ യുവതി

text_fields
bookmark_border
രാഖി സാവന്തിന്റെ ഭർത്താവ് ആദിൽ ഖാനെതിരെ ബലാത്സംഗ പരാതിയുമായി ഇറാനിയൻ യുവതി
cancel

ന്യൂഡൽഹി: രാഖി സാവന്തിന്റെ ഭർത്താവ് ആദിൽ ഖാനെതിരെ ബലാത്സംഗ പരാതിയുമായി ഇറാനിയൻ യുവതി. പരാതിയുടെ അടിസ്ഥാനത്തിൽ ദുറാനിക്കെതിരെ മൈസൂർ പൊലീസ് കേസെടുത്തു. വി.വി പുരം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാഖി സാവന്ത് നൽകിയ വഞ്ചന കേസിൽ ദുറാനി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മൈസൂരിൽ താമസിക്കുന്നതിനിടെ ആദിൽ വിവാഹവാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. അഞ്ച് മാസം ഒരുമിച്ച് താമസിച്ചതിന് ശേഷം വിവാഹം കഴിക്കണമെന്ന ആദിലിനോട് ആവശ്യപ്പെട്ടു​വെങ്കിലും നിരസിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നു. പരാതി നൽകിയാൽ തന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ആദിൽ ഭീഷണി മുഴക്കിയതായി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ഫെബ്രുവരിയിലാണ് ആദിലിനെതിരെ പരാതിയുമായി രാഖി സാവന്ത് രംഗത്തെത്തിയത്. ആദിലിന്റെ ഗാർഹിക പീഡനത്തെ കുറിച്ചായിരുന്നു അവരുടെ പരാതി. പിന്നീട് ആദിലിനെ ഓഷിവാര പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rakhi Sawant’s husband Adil Khan accused of rape by Iranian woman, FIR filed in Mysore
Next Story