Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right"അസ്സലാമു...

"അസ്സലാമു അലൈക്കും...നിങ്ങളെന്നെ പ്രാർഥനയിൽ ഉൾപ്പെടുത്തണം"; ആരാധകരെ ഞെട്ടിച്ച് രാഖി സാവന്ത് വീണ്ടും

text_fields
bookmark_border
Rakhi Sawant
cancel

മുംബൈ: വിവാദങ്ങളുടെ തോഴിയായ ബോളിവുഡ് നടി രാഖി സാവന്ത് ഇപ്പോൾ ഭക്തി മാർഗത്തിലാണ്. മദീനയിലും മക്കയിലുമാണ് അവർ തീർഥയാത്ര നടത്തി ആത്മീയാനന്ദം കണ്ടെത്തുന്നത്. വെള്ളിയാഴ്ച രാവിലെയാണ് രാഖി സൗദി അറേബ്യയിലെത്തിയത്.

ശിരോവസ്ത്രം ധരിച്ച് മദീനയിൽ നിൽക്കുന്ന ചിത്രങ്ങൾ നടി എക്സിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. രാഖി സാവന്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനാൽ കഴിഞ്ഞ ദിവസം ലഭ്യമായിരുന്നില്ല. എന്നാൽ ഇപ്പോഴത് പുനഃസ്ഥാപിച്ചിട്ടുണ്ട്. താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്നുള്ള മസ്ജിദുന്നബവിയുടെ ചിത്രങ്ങളും രാഖി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

''അസ്സലാമു അലൈക്കും. ആദ്യമായി ഉംറ ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഞാനിന്ന്. ഇവിടെയെത്തിയതിൽ വളതെയധികം ആഹ്ലാദം തോന്നുന്നു. നിങ്ങളുടെ പ്രാർഥനകളിൽ എന്നെ ഉൾപ്പെടുത്തുക. ഞാനും നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കും.​''-എന്നാണ് ഫോട്ടോ പങ്കുവെച്ച് രാഖി കുറിച്ചത്. മാസങ്ങളായി മനസിൽ കൊണ്ടുനടന്ന ആഗ്രഹമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്നും രാഖി പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാഖി സാവന്ത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ആദിൽ ഖാൻ ദുറാനിയുമായുള്ള പ്രണയത്തിനു ശേഷമാണ് രാഖി ഇസ്‍ലാം മതം സ്വീകരിച്ചത്. ഫാത്തിമ എന്ന് പേര് മാറ്റുകയും ചെയ്തു. എന്നാൽ രണ്ടുപേരും പിരിഞ്ഞു. ആദിലിന്റെ വിവാഹേതര ബന്ധവും ലൈംഗിക പീഡനവും ശാരീരിക മർദനവുമാണ് പിരിയാൻ കാരണമെന്നാണ് രാഖി പറഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UmrahRakhi Sawant
News Summary - Rakhi Sawant shares video from Madinah
Next Story