Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോമഡി താരം രാജു ശ്രീവാസ്തവ ആശുപത്രിയിൽ

text_fields
bookmark_border
ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടപ്പെടുകയായിരുന്നു
Raju Srivastav
cancel

മുംബൈ: പ്രശസ്ത സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവ ആശുപത്രിയിൽ. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടപ്പെടുകയായിരുന്നു.

ട്രഡ് മില്ലില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് നടൻ കുഴഞ്ഞുവീഴുകയുമായിരുന്നു. ഡോ. നിതീഷ് ന്യായിന്‍റെ നേതൃത്വത്തിലുള്ള എയിംസിലെ കാർഡിയോളജി ആൻഡ് എമർജൻസി ഡിപ്പാർട്ട്‌മെന്‍റിന്‍റെ സംഘമാണ് അദ്ദേഹത്തെ ഇപ്പോൾ ചികിത്സിക്കുന്നത്. അതേസമയം അപകടനില തരണം ചെയ്തതായി മറ്റൊരു സ്റ്റാൻഡ് അപ് കോമഡി ആർട്ടിസ്റ്റായ സുനിൽ പാൽ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

'ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്' എന്ന ടാലന്‍റ് ഷോയിലൂടെ സ്റ്റാൻഡ്-അപ്പ് കോമഡിയിലേക്ക് ചുവടുവെച്ചത്. ബിഗ് ബോസ് 3യില്‍ മത്സരാര്‍ഥിയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Raju Srivastava suffers heart attack, comedian undergoes treatment in Delhi
Next Story