രജിഷ വിജയന്‍റെ സയൻസ് ഫിക്ഷൻ കോമഡി ചിത്രം 'മസ്‌തിഷ്‌ക മരണം: സൈമണ്‍ മെമ്മറീസ്' തിയറ്ററുകളിലേക്ക്; ട്രെയിലര്‍ പുറത്ത്
text_fieldsചിത്രത്തിന്‍റെ പോസ്റ്റർ
രജിഷ വിജയൻ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം മസ്‌തിഷ്‌ക മരണം: സൈമണ്‍ മെമ്മറീസിന്‍റെ ട്രെയിലര്‍ പുറത്ത്. ചിത്രത്തിനുവേണ്ടി വമ്പൻ മേക്കോവറാണ് രജിഷ നടത്തിയത്. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന സിനിമയാണ് മസ്‌തിഷ്‌ക മരണം.
ചിത്രത്തിന്‍റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനം ഏറെ വിവാദങ്ങൾ നേരിട്ടിയുന്നു. ഐറ്റം ഡാൻസ് രംഗങ്ങൾ ഉൾപ്പെട്ട ഗാനത്തിലെ അഭിനയത്തിന് രജിഷ വിജയന് നേരെയാണ് വിമർശനങ്ങൾ ഉയർന്നത്. താരത്തിന്‍റെ മുൻ അഭിമുഖത്തിലെ പ്രസ്താവനകളാണ് വിവാദത്തിന് കാരണമായത്. ഫെബ്രുവരി 27ന് ചിത്രം തിയറ്ററുകളിൽ എത്തും. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വി.എഫ്.എക്‌സിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്.
വ്യത്യസ്തവും സ്റ്റൈലിഷുമായ വേഷപകർച്ചയിലാണ് ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ ജഗദീഷ്, സുരേഷ് കൃഷ്‌ണ, ദിവ്യ പ്രഭ, വിഷ്‌ണു അഗസ്ത്യ, രജിഷാ വിജയൻ, ശംഭു, ശാന്തി ബാലചന്ദ്രൻ, ആൻ സേലം എന്നിവരുടെ കാരക്ടർ പോസ്റ്ററുകൾ പുറത്തു വന്നിട്ടുണ്ട്. ഇവർക്കൊപ്പം നിരഞ്ച് മണിയൻ പിള്ള രാജു, നന്ദു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ്, സഞ്ജു ശിവറാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, എഡിറ്റർ-കൃഷാന്ദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, കളറിസ്റ്റ്- അർജുൻ മേനോൻ (കാൻപ്രോ), സ്‌റ്റിൽസ്- കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ- ആരോമൽ പയ്യന്നുർ, ഡിജിറ്റൽ മാർക്കറ്റിങ് - ആരോമൽ, പി.ആർ.ഒ- ശബരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

