Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രജിഷ വിജയൻ കേന്ദ്രകഥാപാത്രമായ സ്​പോർട്​സ്​ ഡ്രാമ ചിത്രം 'ഖൊ ഖൊ' ഒടിടി റിലീസായി

text_fields
bookmark_border
രജിഷ വിജയൻ കേന്ദ്രകഥാപാത്രമായ സ്​പോർട്​സ്​ ഡ്രാമ ചിത്രം ഖൊ ഖൊ ഒടിടി റിലീസായി
cancel

രജിഷ വിജയനെ പ്രധാന കഥാപാത്രമാക്കി ദേശീയ-സംസ്ഥാന പുരസ്കാര ജേതാവായ രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്‍ത സ്പോര്‍ട്‍സ് ഡ്രാമ ചിത്രം 'ഖൊ ഖൊ'സൈന പ്ലേ ഒടിടി പ്ലാറ്റ്​ഫോമിൽ റിലീസായി. ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മറിയ ഫ്രാന്‍സിസ് എന്ന കായിക അദ്ധ്യാപികയെ രജീഷ വിജയന്‍ അവതരിപ്പിക്കുന്നു. മമിതാ ബൈജു, വെങ്കിടേഷ് വി.പി, രഞ്ജിത്ത് ശേഖര്‍ നായര്‍, വെട്ടുക്കിളി പ്രകാശ്, പി.ജെ.ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ടോബിന്‍ തോമസ്‌ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്​ ക്രിസ്റ്റി സെബാസ്റ്റ്യന്‍. സംഗീതം സിദ്ധാര്‍ഥ പ്രദീപ്. പോസ്റ്റ് പ്രൊഡക്ഷന്‍ മേല്‍നോട്ടം അപ്പു ഭട്ടതിരി. പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രതീപ് രവീന്ദ്രന്‍. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍. ചമയം റോണക്സ് സേവ്യര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍. വരികള്‍ വിനായക് സശികുമാര്‍, അദിതി നായര്‍ ആര്‍, അര്‍ജുന്‍ രഞ്ജന്‍. അസോസിയേറ്റ് ഡയറക്ടേഴ്സ് ബെല്‍രാജ് കളരിക്കല്‍, ശ്രീകാന്ത് മോഹന്‍. വാർത്ത പ്രചരണം-എ എസ് ദിനേശ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rajisha vijayan starrer kho kho ott release in saina play
Next Story