Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജയിലറായി തലൈവർ; ബീസ്റ്റിന് ശേഷം മാസ് ചിത്രവുമായി നെൽസൺ, ഫസ്റ്റ്ലുക് പുറത്ത്
cancel

ജയിലറായി തലൈവർ; ബീസ്റ്റിന് ശേഷം മാസ് ചിത്രവുമായി നെൽസൺ, ഫസ്റ്റ്ലുക് പുറത്ത്

text_fields
bookmark_border
Listen to this Article

സമ്മിശ്ര പ്രതികരണങ്ങൾ നേടിയ വിജയ് ചിത്രം ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചു. സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന 'ജയിലർ' എന്ന ചിത്രമാണ് നെൽസൺ അടുത്തതായി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. നെല്‍സണ്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

അനിരുദ്ധ് രവിചന്ദറാണ് ജയിലറിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ശിവയുടെ സംവിധാനത്തില്‍ പുറത്തുവന്ന അണ്ണാത്തെയാണ് രജനികാന്തിന്റെതായി അവസാനം പുറത്തുവന്ന ചിത്രം. മോശം പ്രതികരണങ്ങൾ ലഭിച്ചിട്ട് പോലും ചിത്രം ബോക്‌സ്ഓഫീസില്‍ നിന്നും കോടികൾ വാരിയിരുന്നു. എന്തായാലും രജനിയുടെ വമ്പൻ തിരിച്ചുവരവിനാണ് ആരാധകർ കാത്തിരിക്കുന്നത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajinikanth's Jailer FIRST poster released
Next Story