Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രജനിയുടെ ജയിലറിന്റെ രണ്ടാം ഭാഗം; ചിത്രത്തിന്റെ പേര് ഇങ്ങനെ...

text_fields
bookmark_border
Rajinikanths Jailer 2 To Be Titled Hukum, Nelson To Begin Pre-Production In June? Heres What We Know
cancel

തെന്നിന്ത്യൻ സിനിമാ ലോകം ആഘോഷമാക്കിയ രജനികാന്ത് ചിത്രമാണ് ജയിലർ. നെൽസൺ സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസിൽ 600 കോടിയിലധികമാണ് നേടിയത്. രജനിക്കൊപ്പം വിനായകൻ, രമ്യ കൃഷ്ണൻ എന്നിവർ പ്രധാനവേഷത്തിലെത്തിയപ്പോൾ കാമിയോ റോളിൽ മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷ്റോഫ് എന്നിവരും ചിത്രത്തിന്റെ ഭാഗമായി. സൂപ്പർ താരങ്ങളുടെ കാമിയോ ആരാധകർ ആഘോഷമാക്കിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിക്കുകയാണ്. പിങ്ക് വില്ലയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് പൂർത്തിയായെന്നും 2024 ജൂണോട് കൂടി സിനിമയുടെ പ്രീ- പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

രജനികാന്തിനും നിർമ്മാതാക്കളായ സൺ പിക്ചേഴ്സിനും നെൽസന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് ഇഷ്ടമായി. ജയിലർ 2, ഹുക്കും എന്നീ പേരുകളിലാണ് അണിയറപ്രവർത്തകർ തീരുമാനിച്ചത്. ഇതിൽ ഹുക്കും എന്ന പേര് ഉറപ്പിച്ചുവെന്നും റിപ്പോർട്ട് പറയുന്നു.

നിലവിൽ ലോകേഷ് കനകരാജ് രജനി ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകേഷ് ചിത്രത്തിന് ശേഷമാകും ജയിലറിന്റെ ചിത്രീകരണം ആരംഭിക്കുക. രജനികാന്ത് ഇപ്പോൾ വേട്ടയ്യൻ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ്. തലൈവർക്കൊപ്പം അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റിതിക സിങ്, ദുഷാര വിജയൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajinikanth's Jailer 2 To Be Titled Hukum, Nelson To Begin Pre-Production In June? Here's What We Know
Next Story