Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightചികിത്സ: രജനീകാന്ത്​...

ചികിത്സ: രജനീകാന്ത്​ പ്രത്യേക വിമാനത്തിൽ അമേരിക്കയിലേക്ക്​ പുറപ്പെട്ടു

text_fields
bookmark_border
ചികിത്സ: രജനീകാന്ത്​ പ്രത്യേക വിമാനത്തിൽ അമേരിക്കയിലേക്ക്​ പുറപ്പെട്ടു
cancel

ചെന്നൈ: നടൻ രജനീകാന്ത്​ മെഡിക്കൽ പരിശോധനക്കായി പ്രത്യേക വിമാനത്തിൽ അമേരിക്കയിലേക്ക്​ പുറപ്പെട്ടു. ശനിയാഴ്​ച പുലർച്ച ചെന്നൈയിൽനിന്ന്​ ഖത്തർ എയർലൈൻസി​െൻറ വിമാനത്തിൽ ദോഹയിലെത്തി അവിടെനിന്ന്​ മറ്റൊരു വിമാനത്തിലാണ്​ അമേരിക്കയിലേക്ക്​ തിരിച്ചത്​. ഭാര്യ ലത രജനീകാന്തും കൂടെയുണ്ട്​.

2016 ​േമയിൽ അമേരിക്കയിലെ റോസെസ്​​റ്റർ നഗരത്തിലെ മയോ ക്ലിനിക്ക്​ ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്​ത്രക്രിയക്ക്​ വിധേയനായിരുന്നു. രണ്ടു​ വർഷം മു​േമ്പ മെഡിക്കൽ പരിശോധനക്കായി പോകേണ്ടതായിരുന്നുവെങ്കിലും രാഷ്​ട്രീയ പാർട്ടി തുടങ്ങാനിരുന്നതിനാലും കോവിഡ്​ വ്യാപനവും കണക്കിലെടുത്ത്​ മാറ്റിവെക്കുകയായിരുന്നു.

ഇൗയിടെ ഹൈദരാബാദിലെ ഷൂട്ടിങ്ങിനിടെ രക്തസമ്മർദത്തിലെ വ്യതിയാനം മൂലം രജനീകാന്തിന്​ ദേഹാസ്വാസ്​ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്നാണ്​ ഡോക്​ടർമാരുടെ ഉപദേശാനുസരണം രാഷ്​ട്രീയപ്രവേശനം ഉപേക്ഷിച്ചത്​.

മകൾ ​െഎശ്വര്യ, മരുമകനും നടനുമായ ധനുഷ്​ തുടങ്ങിയവർ നേര​േത്തതന്നെ അമേരിക്കയിലെത്തിയിരുന്നു. മൂന്നാഴ്​ചക്കുശേഷം രജനീകാന്തും കുടുംബവും ചെന്നൈയിലേക്ക്​ മടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajinikanth
News Summary - Rajinikanth to Leave For the US For Medical Treatment in Special Flight
Next Story