ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ രജനീകാന്തിനെ ആദരിക്കും
text_fieldsപനാജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ രജനീകാന്തിനെ ആദരിക്കും. മേളയുടെ സമാപനസമ്മേളനത്തിലാവും രജനിക്ക് ആദരമർപ്പിക്കുന്ന ചടങ്ങ് നടക്കുക. നവംബർ 20 മുതൽ 28 വരെയാണ് ഈ വർഷത്തെ ചലച്ചിത്രമേള നടക്കുന്നത്. സിനിമയിൽ രജനീകാന്ത് 50 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് രജനീകാന്തിന് ആദരം നൽകുന്നത്.
ഗുരുദത്ത്, രാജ് ഘോശാൽ, ഋത്വിക് ഘട്ടക്, പി.ഭാനുമതി, ഭൂപൻ ഹൻസാരിക, സലീൽ ചൗധരി എന്നിവർക്കുള്ള ആദരമായി ഇവരുടെ സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. 81 രാജ്യങ്ങളിൽ നിന്നുള്ള 240 സിനിമകളാവും ഇക്കുറി മേളയിലുണ്ടാവുക.13 വേൾഡ് പ്രീമിയറുകൾ, നാല് ഇന്റർനാഷണൽ പ്രീമിയറുകൾ, 46 ഏഷ്യൻ പ്രീമിയറുകൾ എന്നിവ ഉൾപ്പെടുന്നതാവും ഇത്തവണത്തെ ചലച്ചിത്രമേള. ബ്രസീലിയൻ ചലച്ചിത്രകാരനായ ഗബ്രിയേൽ മാസ്കാരോയുടെ ദ ബ്ലു ട്രെയിൽ ആയിരിക്കും ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം. ബർലിൻ അന്താരാഷ്ട്ര മേളയിലടക്കം സിനിമ പുരസ്കാരം നേടിയിരുന്നു.
ജപ്പാനായിരിക്കും ഈ വർഷത്തെ ചലച്ചിത്രമേളയുടെ കൺട്രി ഫോക്കസ്. വിവിധ ചലച്ചിത്രമേളകളിൽ പുരസ്കാരം നേടിയ ഇറ്റ് വാസ് ജസ്റ്റ് ആൻ അക്സിഡന്റ്, ഫാദർ മതർ സിസ്റ്റർ ബ്രതർ, ഡ്രീംസ്, സിറാത്, ദ മെസേസജ്, നോ അതർ ചോയ്സ് തുടങ്ങിയ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

