Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി ലോകേഷ് കനകരാജിനൊപ്പം! 'തലൈവർ 171' , ആരാധകർക്ക് സർപ്രൈസുമായി രജനികാന്ത്

text_fields
bookmark_border
Rajinikanth teams up with Lokesh Kanagaraj for his next Thalaivar 171
cancel

ലൈവർക്കൊപ്പം ചിത്രവുമായി സംവിധായകൻ ലോകേഷ് കനകരാജ്. രജനികാന്തിന്റെ 171ാം മത്തെ ചിത്രമാണ് ലോകേഷ് സംവിധാനം ചെയ്യുന്നത്.നിർമാതാക്കളായ സൺ പിക്ചേഴ്സാണ് ഇക്കാര്യം ഒദ്യോഗികമായി അറിയിച്ചിരിക്കുന്നത്. സംവിധായകൻ ലോകേഷ് തന്നെയാണ് സിനിമയുടെ തിരക്കഥയും തയാറാക്കുന്നത്.

അനിരുദ്ധാണ് തലൈവർ 171 ന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. അൻപറിവാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. സിനിമയിലെ മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിൽ തന്നെ പുറത്തുവരുമെന്നാണ് സൂചന. ലോകേഷ് കനകരാജ്- രജനി ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

രജനികാന്ത്- നെൽസൺ കൂട്ടുകെട്ടിലൊരുങ്ങി ജയിലർ വൻ വിജയമായിരുന്നു. ആഗസ്റ്റ് 10 തിയറ്ററുകളിൽ എത്തിയ ചിത്രം കോളിവുഡിൽ പുതിയ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. ആഗസ്റ്റ് 25 വരെയുള്ളകണക്ക് പ്രകാരം 525 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. കൂടതെ ചിത്രം ഒ.ടി.ടിയിലും എത്തിയിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajinikanth teams up with Lokesh Kanagaraj for his next Thalaivar 171
Next Story