Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധനുഷിന്റെയും ഐശ്വര്യയുടെയും മനസ് മാറ്റിയതിന് പിന്നിൽ രജനികാന്തിന്റെ വാക്കുകൾ? താരങ്ങൾ വീണ്ടും ഒന്നിക്കുന്നോ...

text_fields
bookmark_border
2004 ൽ പ്രണയിച്ച് വിവാഹം കഴിച്ച ഇവർക്ക് യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് മക്കളുണ്ട്
Rajinikanth  Spoke Dhanush and  Aishwaryaa Calles Off Their  Seperation
cancel

കഴിഞ്ഞു പോയ ജനുവരിയിലാണ് 18 വർഷത്തെ വിവാഹബന്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് താരങ്ങളായ ധനുഷും ഐശ്വര്യയും വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വേർപിരിയുന്ന കാര്യം അറിയിച്ചത്. രക്ഷിതാക്കൾ എന്ന നിലയിൽ കുട്ടികൾക്ക് വേണ്ടി എന്നും ഒരുമിച്ച് നിൽക്കുമെന്നും ഇവർ അന്ന് പറഞ്ഞിരുന്നു.

താരങ്ങളുടെ വിവാഹമോചനം ആരാധകരെ മാത്രമല്ല സിനിമ ലോകത്തേയും ഏറെ ഞെട്ടിച്ചിരുന്നു. രജനികാന്ത് ഉൾപ്പെടെ പലരും ഇവരോട് സംസാരിച്ചിരുന്നു. എന്നാൽ അന്ന് അതൊന്നും ഫലം കണ്ടില്ല. ഇരുവരും തങ്ങളുടെ തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു. പിന്നീട് സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ധനുഷിന്റെ പേര് ഐശ്വര്യ നീക്കം ചെയ്യുകയും ചെയ്തു.

വിവാഹമോചനം പ്രഖ്യാപിച്ച് മാസങ്ങൾക്ക് ശേഷം താരങ്ങൾ ഒന്നാകുന്നുവെന്ന് തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. മക്കൾക്ക് വേണ്ടി തീരുമാനം മാറ്റി എന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ ഇതിനെ കുറിച്ച് ഐശ്വര്യയോ ധനുഷോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം താരങ്ങളുടെ മാറ്റത്തിന് പിന്നിൽ രജനികാന്താണെന്നാണ്. ധനുഷിനോടും ഐശ്വര്യയോടും രജനി സംസാരിച്ചെന്നും പ്രശ്നങ്ങൾക്കുള്ള പരിഹാരമല്ല വിവാഹമോചനമെന്നും ഇവരെ പറഞ്ഞ് മനസിലാക്കി എന്നാണ്. എന്നാൽ വിവാഹമോചനം പിൻവലിച്ച് ഒന്നിക്കുന്നതിനെ കുറിച്ച് ഐശ്വര്യയോ ധനുഷോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

2004 ൽ പ്രണയിച്ച് വിവാഹം കഴിച്ച ഇവർക്ക് യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഈ അടുത്തയിടക്ക് മക്കൾക്ക് വേണ്ടി ഇരുവരും പൊതുവേദിയിൽ ഒന്നിച്ച് എത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajinikanth talks to Dhanush and daughter Aishwaryaa to give another shot to their marriage
Next Story