Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ്ക്ക് ആശംസയുമായി രജനികാന്ത്

text_fields
bookmark_border
Rajinikanth sends good wishes for Vijays Leo, says will pray for its success
cancel

നടൻ വിജയ് ക്കും ലിയോ ചിത്രത്തിനും ആശംസയുമായി രജനികാന്ത്. തലൈവർ 170 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി തൂത്തുക്കുടിയിലെത്തിയപ്പോഴാണ് വിജയ് ചിത്രത്തിന് ആശംസ നേർന്നത്.

ലിയോ മികച്ച വിജയം നേടട്ടെയെന്നും അതിനായി ഞാൻ പ്രാർഥിക്കുന്നുവെന്നും തലൈവർ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ താൻ തൂത്തുക്കുടിയിലാണെന്നും 70 ൽ ഭുവന ഒരു കേൾവി കുറി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഇപ്പോഴാണ് തൂത്തുക്കുടിയിലെത്തുന്നതെന്നും തലൈവർ കൂട്ടിച്ചേർത്തു.

‘ജയ് ഭീം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170. യഥാർഥ പേര് പുറത്തുവിട്ടിട്ടില്ല. ചിത്രത്തിൽ പൊലീസുകാരന്റെ വേഷത്തിലാണ് രജനി എത്തുന്നതെന്നാണ് വിവരം. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബതി , ദുഷാര വിജയന്‍, റിതിക സിങ് എന്നിവരാണ് മറ്റു താരങ്ങള്‍. തമിഴിലെ പ്രശസ്ത നിര്‍മാണക്കമ്പനിയായ ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് നിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajinikanth sends good wishes for Vijay's 'Leo', says 'will pray for its success'
Next Story