Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightരാഷ്​ട്രീയ പാർട്ടി...

രാഷ്​ട്രീയ പാർട്ടി പ്രഖ്യാപിക്കും മുമ്പ്​ സഹോദര​െൻറ അനുഗ്രഹം തേടി രജനികാന്ത്​

text_fields
bookmark_border
രാഷ്​ട്രീയ പാർട്ടി പ്രഖ്യാപിക്കും മുമ്പ്​ സഹോദര​െൻറ അനുഗ്രഹം തേടി രജനികാന്ത്​
cancel

പുതിയ രാഷ്​ട്രീയ പാർട്ടി സംബന്ധിച്ച പ്രഖ്യാപനം ഉടൻ നടത്താനിരിക്കേ, മൂത്ത സഹോദര​െൻറ അനുഗ്രഹം തേടി തമിഴ്​ സൂപ്പർതാരം രജനികാന്ത്​. ഞായറാഴ്​ച മൂത്ത സഹോദരൻ സത്യനാരായണ റാവുവിനെ ബംഗളൂരുവിലെ വസതിയിലെത്തി സന്ദർശിച്ചാണ്​ രജനീകാന്ത്​ അനുഗ്രഹം വാങ്ങിയത്​. രജനി സഹോദര​െൻറ കാലിൽ വീണ്​ അനുഗ്രഹം വാങ്ങുന്നതി​െൻറയും സഹോദരൻ അ​ദ്ദേഹത്തെ പൊന്നാടയണിയിച്ച്​ ആദരിക്കുന്നതി​െൻറയുമെല്ലാം ചിത്രങ്ങൾ ആവേശത്തോടെയാണ്​ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്​.

രാഷ്​ട്രീയത്തിൽ പ്രവേശിക്കാൻ തീരുമാനിക്കാനിടയായ സാഹചര്യങ്ങളും മറ്റും രജനി സഹോദരനോട്​ വിശദീകരിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഞായറാഴ്​ച രാത്രി ബംഗളൂരുവിലെ വസതിക്ക്​ മുന്നിൽ രജനിയെ കാണാൻ നൂറുകണക്കിന്​ ആരാധകരാണ്​ തടിച്ചുകൂടിയത്​. ബാൽക്കണിയിലേക്ക്​ വന്ന രജനി​ ആരാധകർക്കുനേരെ കൈ കൂപ്പുകയും കൈവീശി കാണിക്കുകയും ചെയ്​തു. 2021 ജനുവരിയിൽ പുതിയ രാഷ്​ട്രീയ പാർട്ടി തുടങ്ങുമെന്നും അതി​െൻറ പ്രാഥമിക പ്രഖ്യാപനം ഡിസംബർ 31ന്​ നടത്തുമെന്നും കഴിഞ്ഞയാഴ്​ചയാണ്​ രജനി വെളിപ്പെടുത്തിയത്​.

സാധ്യമായ സേവനങ്ങളെല്ലാം ജനങ്ങൾക്കുവേണ്ടി ചെയ്യാനാണ്​ താൻ രാഷ്​​്ട്രീയത്തിൽ പ്രവേശിക്കുന്നതെന്നും രാഷ്​ട്രീയത്തിലെ വിജയമെന്നാൽ ജനങ്ങളു​െട വിജയമാണെന്നുമാണ്​ അദ്ദേഹം പറഞ്ഞത്​. അതേസമയം, രജനിയുടെ പുതിയ സിനിമയായ 'അണ്ണാത്തെ'യുടെ ചിത്രീകരണം 2021​െൻറ തുടക്കത്തിൽ പുനരാരംഭിക്കും. സിരുതായ്​ ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ്​ നടക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajinikanthRajinikanth political party
News Summary - Rajinikanth seeks blessings from brother Sathyanarayana Rao before launching his political party
Next Story