Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ മയില്‍സാമിയുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കും; ഉറപ്പ് നൽകി രജനികാന്ത്

text_fields
bookmark_border
Rajinikanth pledges to fulfill late actor Mayilsamys wish
cancel

നടൻ മയിൽസാമിയുടെ അപ്രതീക്ഷിത വിയോഗം ഇനിയും ഉൾക്കൊളളാൻ ആരാധകർക്കും സഹപ്രവർത്തകർക്കും കഴിഞ്ഞിട്ടില്ല. രജനികാന്തുമായി വളരെ അടുത്ത ബന്ധമായിരുന്നു മയിൽസാമിക്കുണ്ടായിരുന്നത്.

മയിൽസാമിയുടെ അന്ത്യാഭിലാഷം യാഥാർഥ്യമാക്കുമെന്ന് അറിയിച്ചിരിക്കുകയാണ് രജനികാന്ത്. ശിവമണിയുമായി സംസാരിച്ചതിന് ശേഷം മയിൽസാമിയുടെ ആഗ്രഹം സാധ്യമാക്കുമെന്നാണ് രജനികാന്ത് വ്യക്തമാക്കിയത്. നടന് അന്ത്യാഞ്ജലി അർപ്പിക്കാനായി വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രജനി ഇക്കാര്യം അറിയിച്ചത്.

'മയിൽസാമിക്ക് 23, 24 വയസുളളപ്പോൾ മുതൽ എനിക്കറിയാം. ഇടക്ക് ഞങ്ങൾ കാണാറുണ്ട്. ഞാൻ സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന് ശിവനെക്കുറിച്ചുള്ള കാര്യങ്ങളാണ് പറയാറുള്ളത്. ഭഗവാൻ ശിവന്റെ കടുത്ത ആരാധകനാണ്. മഹാ ശിവരാത്രി ദിനത്തിൽ കടുത്ത ശിവ ആരാധകനായ മയിൽസാമിയുടെ വിയോഗം യാദൃശ്ചികമല്ല' -രജനികാന്ത് പറഞ്ഞു.

കൂടാതെ കേളമ്പാക്കത്തെ മേഘനാദ ക്ഷേത്രത്തിൽ ദർശനം നടത്തി മയിൽസാമിയുടെ ആഗ്രഹം സാധിച്ചു കൊടുക്കുമെന്നും രജനി കൂട്ടിച്ചേർത്തു.

ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെയായിരുന്നു മയിൽസാമിയുടെ അന്ത്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajinikanth pledges to fulfill late actor Mayilsamy's wish
Next Story