Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമ്മൂട്ടിക്കൊപ്പം അങ്ങനെ അഭിനയിക്കില്ലെന്ന് തീർത്തും പറഞ്ഞു; ടെൻഷൻ അടിച്ച സംഭവത്തെ കുറിച്ച് രജനികാന്ത്

text_fields
bookmark_border
1991 ൽ ആണ് ചിത്രം റിലീസ് ചെയ്തത്
Rajinikanth Opens Up About Incident With Mammootty  In Thalapathi Movie
cancel

ചെന്നൈ: ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്ത ദളപതി. മമ്മൂട്ടി, രജനികാന്ത്, അരവിന്ദ് സ്വാമി, ശോഭന എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രം ഇന്നും കാഴ്ചക്കാരെ നേടാറുണ്ട്. ഇപ്പോഴിതാ ദളപതിയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ സംഭവം വെളിപ്പെടുത്തുകയാണ് രജനികാന്ത്. മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവന്റെ ട്രെയിലർ ലോഞ്ചിലാണ് ഇക്കാര്യം പറഞ്ഞത്.

മൈസൂരിലാണ് ദളപതി സിനിമയുടെ ആദ്യദിന ചിത്രീകരണം നടന്നത്. ആ സമയം ഞാനൊരു ഹിന്ദി സിനിമയിൽ അഭിനയിക്കുകയായിരുന്നു. ബോംബൈയിൽ നിന്ന് ഏറെ വൈകിയാണ് ലൊക്കേഷനിൽ എത്തിയത്. തൊട്ട് അടുത്ത ദിവസം ലൊക്കേഷനിൽ എത്തിയപ്പോഴാണ് സിനിമയിൽ തനിക്ക് മേക്കപ്പ് ഇല്ലെന്ന് അറിയുന്നത്. എന്നാൽ താൻ അത് സമ്മതിച്ചില്ല. മേക്കപ്പ് ഇല്ലാതെ പറ്റില്ലെന്ന് അവരോട് പറഞ്ഞു. കാരണം മമ്മൂട്ടിയാണ് കൂടെ അഭിനയിക്കുന്നത്. അദ്ദേഹം ആപ്പിൾ പോലെയാണ് ഇരിക്കുന്നത്. അദ്ദേഹത്തിനോടൊപ്പം മേക്കപ്പ് ഇടാതെ നിന്നാൽ പൗർണമിയും അമാവാസിയും പോലെ ഇരിക്കും. അതുകൊണ്ട്ഫൗണ്ടേഷൻ ഇടാൻ അവരോട് പറഞ്ഞു. അവർ അത് സമ്മതിച്ചു.

പിന്നീട് വരുന്നത് കോസ്റ്റ്യൂമുമായിട്ടാണ്. ലൂസ് പാന്റ്സും ലൂസ് ഷർട്ടുമായിരുന്നു വേഷം. ഇതു പറ്റില്ല, ടൈറ്റ് ആക്കി കൊണ്ടുവരാൻ പറഞ്ഞു. അവർ എങ്ങനെയൊക്കെയോ തുണിയൊക്കെ ചേർത്തുവച്ച് ടൈറ്റ് ആക്കി. അങ്ങനെ മാറ്റി തയ്ച്ച കോസ്റ്റ്യൂമും വാക്കിങ് ഷൂവും ഒക്കെ ധരിച്ചാണ് ആദ്യദിനം സെറ്റിലേക്ക് പോയത്. എന്നാൽ രണ്ടാം ദിവസം മുതൽ ലൂസ് പാന്റ്സും ലൂസ് ഷർട്ടു ധരിച്ചാണ് ലൊക്കേഷനിൽ എത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajinikanth Opens Up About Incident With Mammootty In Thalapathi Movie
Next Story