Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിറ്റ് അടിക്കുമോ രജനി-ലോകേഷ് കോമ്പോ? 'കൂലി'യുടെ ചിത്രീകരണം പൂർത്തിയായി

text_fields
bookmark_border
Rajinikanth
cancel

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ലോകേഷും രജനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ കോളിവുഡില്‍ വൻ ഹൈപ്പാണ് ചിത്രത്തിന്. കൂലിയുടെ ചിത്രീകരണം പൂർത്തിയായെന്ന് നിര്‍മാതാക്കളായ സണ്‍ പിക്ചേര്‍സാണ് വിഡിയോയിലൂടെ അറിയിച്ചത്.

ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ ഒ.ടി.ടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിയുടെ റെക്കോര്‍ഡ് ഡീല്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രജനികാന്തിന്‍റെ വന്‍ വിജയ ചിത്രം ജയിലറിന് ലഭിച്ചതിനേക്കാള്‍ വലിയ തുകയാണ് ഇത്. ജയിലറിന്‍റെ ഒ.ടി.ടി റൈറ്റ്സ് 100 കോടി ആയിരുന്നു. ഇതും ആമസോണ്‍ പ്രൈം വിഡിയോ ആണ് സ്വന്തമാക്കിയിരുന്നത്.

ആക്ഷൻ എന്റർടെയ്‌നറാനായ, സ്വര്‍ണ്ണകള്ളക്കടത്ത് പാശ്ചത്തലത്തിലുള്ള ചിത്രത്തില്‍ രജനീകാന്ത് നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. രജനീകാന്തിനെ കൂടാതെ നാഗാർജുന അക്കിനേനി, ഉപേന്ദ്ര, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, സത്യരാജ്

എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നുണ്ട്. ആമിർ ഖാന് പിറന്നാൾ ഭാവുകങ്ങൾ നേർന്ന് ലോകേഷ് പോസ്റ്റ് ഇട്ടിരുന്നു. ആമിർ ഖാനും ലോകേഷ് കനകരാജും ഉൾപ്പെടുന്ന ചിത്രം ഇന്റർനെറ്റിൽ വൈറലായതോടെ കൂലിയില്‍ ആമിര്‍ ഖാന്‍ ഉണ്ടെന്ന അഭ്യൂഹം ശക്തമാണ്. എന്നാൽ മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajinikanth, Lokesh Kanagaraj wrap up Coolie
Next Story