രജനീകാന്തിന്‍റെ പിറന്നാളിന് 'അണ്ണാമലൈ'ക്കൊപ്പം ആ ഹിറ്റ് ചിത്രവും റീ റിലീസിന്...
text_fieldsരജനീകാന്തിന്റെ പിറന്നാൾ ദിനമായ ഡിസംബർ 12ന് ആരാധകർക്ക് കാഴ്ചയുടെ വിരുന്ന് ഒരുങ്ങുകയാണ്. രജനീകാന്ത് ചിത്രം അണ്ണാമലൈയുടെ റീ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ, താരത്തിന്‍റെ സൂപ്പർ ഹിറ്റ് സിനിമയായ പടയപ്പയും വീണ്ടും തിയറ്ററുകളിൽ എത്തുകയാണ്. രജനീകാന്തിന്റെ പിറന്നാൾ ദിനത്തിൽ ചിത്രം വീണ്ടും റിലീസ് ചെയ്യുമെന്ന് നേരത്ത സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കുറച്ചുനാൾ മുമ്പ്, നടന്റെ മകളും നടിയുമായ സൗന്ദര്യ രജനീകാന്ത് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ റീറിലീസ് സ്ഥിരീകരിച്ചു. 'നമ്മുടെ തലൈവറിന്റെ അതുല്യമായ ആധിപത്യത്തിന്റെ 50 വർഷങ്ങൾ ആഘോഷിക്കുകയാണ്. ശുദ്ധമായ ശൈലിയുടെയും, കാലാതീതമായ താരപദവിയുടെയും യാത്ര.... ലോകം തലൈവരെ ആഘോഷിക്കുമ്പോൾ പടയപ്പ എന്ന പ്രതിഭാസത്തെ തിരികെ കൊണ്ടുവരുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഒരു ഉത്സവമായി മാറിയ ഒരു സിനിമ -എന്നാണ് സൗന്ദര്യ കുറിച്ചത്.
രജനീകാന്തിന്റെ ആരാധകരും അനുയായികളും നടന്റെ 50 വർഷത്തെ സിനിമ യാത്ര ആഘോഷിക്കുന്ന വേളയിലാണ് ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തുന്നത്. കെ.എസ്. രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ശിവാജി ഗണേശൻ, സൗന്ദര്യ, ലക്ഷ്മി, സിതാര, രാധ രവി, മണിവണ്ണൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. രജനീകാന്തും രമ്യ കൃഷ്ണനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള തീവ്രമായ സംഘർഷങ്ങളാണ് ചിത്രത്തിൽ. രജനീകാന്തിന്‍റെ മാസ് സീനികുൾ തിയറ്ററിൽ കാണാൻ പുതുതലമുറക്ക് അവസരം ലഭിക്കുകയാണ് പടയപ്പയുടെ റീ റിലീസിലൂടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

