രജനികാന്ത് വീണ്ടും മുത്തച്ഛനായി; അമ്മയായ സന്തോഷം പങ്കുവെച്ച് താരപുത്രി
text_fieldsസൂപ്പർസ്റ്റാർ രജനികാന്തിന്റെ ഇളയ മകൾ സൗന്ദര്യ വീണ്ടും അമ്മയായി. ആൺ കുഞ്ഞിനാണ് ജന്മം നൽകിയത്.വീർ രജനികാന്ത് വണങ്കാമുടി എന്നാണ് കുഞ്ഞിന്റെ പേര്. താരപുത്രി തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ഈ വിവരം വെളിപ്പെടുത്തിയത്.
ഗര്‍ഭകാലത്തെ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് കുഞ്ഞ് ജനിച്ച വിവരം ആരാധകരെ അറിയിച്ചത്. 'ദൈവത്തിന്റെ കൃപയോടും ഞങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്തോടും കൂടി, വേദിന്റെ ചെറിയ സഹോദരൻ വീർ രജനീകാന്ത് വണങ്ങാമുടിയെ സ്വാഗതം ചെയ്യുന്നതിൽ വിശാഗനും വേദും ഞാനും അഭിമാനിക്കുന്നു'– മൂത്തമകൻ വേദിനും ഭർത്താവ് വിശാഗനും ഒപ്പമുളള ചിത്രത്തിനോടൊപ്പം കുറിച്ചു. ഒപ്പം ഡോക്ടർമാരോടും താരപുത്രി നന്ദി അറിയിച്ചിട്ടുണ്ട്.
2019ൽ ആണ് സൗന്ദര്യയും വിശാഗനും വിവാഹിതരായത്. ആദ്യ വിവാഹത്തിൽ വേദ് എന്നൊരു മകനുണ്ട്. വ്യവസായിയായ അശ്വിൻ രാം കുമാർ ആണ് സൗന്ദര്യയുടെ ആദ്യ ഭർത്താവ്. 2010 ൽ വിവാഹിതരായ ഇവർ 2017 ൽ വേർപിരിഞ്ഞു.
അസിസ്റ്റന്റ് ഡയറക്ടറായി കരിയർ ആരംഭിച്ച സൗന്ദര്യ കൊച്ചടൈയാൻ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായികയാവുന്നത്. 2017ൽ ധനുഷിനെ നായകനാക്കി ഒരുക്കിയ വേലയില്ല പട്ടധാരി 2 ആണ് സൗന്ദര്യ അവസാനമായി ഒരുക്കിയ ചിത്രം. മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവന്റെ ക്രിയേറ്റിവ് ഡയറക്ടർ കൂടിയാണ് സൗന്ദര്യ രജനികാന്ത്.

