നടൻ രാജേഷ് മാധവൻ വിവാഹിതനാകുന്നു
text_fieldsനടനും കാസ്റ്റിങ് ഡയറക്ടറുമാ രാജേഷ് മാധവൻ വിവാഹിതനാകുന്നു. ദീപ്തി കാരാട്ട് ആണ് വധു. ന്നാൽ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ദീപ്തി.
രാജേഷിനും ദീപ്തിക്കും വിവാഹാശംസകൾ നേർന്ന് ആരാധകരും സഹപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ രാജേഷ് മാധവന്റെ ജോഡിയായ സുമലത ടീച്ചറെ അവതരിപ്പിച്ച നടി ചിത്ര നായരും ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്.
ടെലിവിഷൻ രംഗത്ത് നിന്നാണ് രാജേഷ് മാധവൻ സിനിമയിൽ എത്തുന്നത്. പ്രൊഡക്‌ഷൻ കൺട്രോളറായിട്ടാണ് തുടക്കം. ദിലീഷ് പോത്തൻ ചിത്രമായ മഹേഷിന്റെ പ്രതികാരം ആണ് ആദ്യ ചിത്രം. കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം, മിന്നൽമുരളി തുടങ്ങിയ സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെയാണ് ജനപ്രീതി വർധിക്കുന്നത്. ചിത്രത്തിൽ രാജേഷ് മാധവനും ചിത്രയും അവതരിപ്പിച്ച സുരേശ് ചിത്രയുടെ കഥാപാത്രമായ സുമലത എന്നീ കഥാപാത്രങ്ങളെ നായകനും നായികയുമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന 'സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ' പുതിയ ചിത്രം. മലയാള സിനിമയിലെ ആദ്യ സ്പിന്‍ ഓഫ് ചിത്രമാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

