Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജീവ് രവിയുടെ 'തുറമുഖം' ഈദ് റിലീസിന്
text_fieldsbookmark_border
മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച രാജീവ് രവി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ "തുറമുഖം" മെയ് 13-ന് പ്രദര്‍ശനത്തിനെത്തിക്കുന്നു. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, സുദേവ് നായര്‍, മണികണ്ഠന് ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗോപന് ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നത്. എഡിറ്റര്‍- ബി അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്.
കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് 'തുറമുഖം'. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
Next Story

