Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജാ യുവരാജാ...! 'രാജാസാബി'ലെ പ്രൊമോ വിഡിയോ പുറത്ത്; ചിത്രം ജനുവരി 9ന് തിയറ്ററുകളിൽ

text_fields
bookmark_border
Prabhas
cancel
camera_alt

പ്രഭാസ്

പ്രഭാസ് നയകനായെത്തുന്ന ഏറ്റവും പുതിയ ഹൊറർ-ഫാന്‍റസി ചിത്രം 'ദി രാജാസാബ്' തിയറ്ററുകളിലേക്ക്. ഇപ്പോഴിതാ സിനിമയുടെ പ്രൊമോ വിഡിയോ ആയ 'രാജാ യുവരാജാ...' പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ 'സഹാനാ...സഹാനാ...' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ജനുവരി 9ന് ചിത്രം വേൾഡ് വൈഡ് റിലീസിനെത്തും.

പ്രഭാസിന്‍റെ ത്രസിപ്പിക്കുന്ന ചുവടുകളുമായി വൈറലായ 'റിബൽ സാബ്' എന്ന ഗാനത്തിന് പിന്നാലെ എത്തിയ സഹാന എന്ന ഗാനവും ഇപ്പോൾ രാജാ യുവരാജാ പ്രൊമോയും പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് രാജാസാബ് തിയറ്ററുകളിൽ എത്താനൊരുങ്ങുന്നത്. പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. സഞ്ജയ് ദത്തിന്‍റെ വേറിട്ട വേഷപ്പകർച്ചയും ശ്രദ്ധ പിടിച്ചു പറ്റി. ടി.ജി. വിശ്വപ്രസാദ് നിർമിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം.

ബോക്സോഫീസ് വിപ്ലവം തീർത്ത കൽക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും രാജാസാബിനുണ്ട്. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ എത്തുന്നുണ്ട്.

'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനിലെത്തുന്ന ഈ ചിത്രം പ്രേക്ഷർക്ക് ഒരു പുത്തൽ ദൃശ്യ വിരുന്നാണ് ഒരുക്കുക എന്നാണ് അണിയറപ്രവർത്തകർ പുറത്തുവിടുന്നത്. ഫാമിലി എന്‍റർടെയിനറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാന്‍റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി രാജാ സാബ്.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമയ്ക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിന്‍റേതെന്നാണ് റിപ്പോർട്ട്. വിവേക് കുച്ചിബോട്ലയാണ് സഹനിർമാതാവ്. തമൻ എസ്. സംഗീതം നൽകുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajasab promo video out, The film hits theaters on January 9
Next Story