Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർപ്രൈസ് പുറത്തു വിട്ട് രാജമൗലി; 'ആർ.ആർ.ആർ റിലീസ്​ തീയതി പ്രഖ്യാപിച്ചു

text_fields
bookmark_border
സർപ്രൈസ് പുറത്തു വിട്ട് രാജമൗലി; ആർ.ആർ.ആർ റിലീസ്​ തീയതി പ്രഖ്യാപിച്ചു
cancel

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ആർ.ആർ.ആറിന്‍റെ റിലീസ്​ ​തീയതി പ്രഖ്യാപിച്ചു. ഒക്​ടോബർ 13ന്​ ചിത്രം റിലീസ്​ ചെയ്യും. ട്വിറ്ററിലൂടെയാണ്​ സിനിമയുടെ റിലീസ്​ തീയതി പ്രഖ്യാപിച്ചത്​.

ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളായ രാമരാജുവും ഭീമും കൈകോര്‍ത്ത് നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിൻ്റെ ക്ലൈമാക്സ് രംഗങ്ങളുടെ ഷൂട്ടിങ് ആണെന്ന് ടീം അറിയിച്ചിരുന്നു.

തങ്ങൾ ആഗ്രഹിച്ചത് നേടാനും രാമരാജുവും ഭീമും ഒന്നിക്കുകയാണെന്നാണ് എന്നായിരുന്നു രാജമൗലി ചിത്രത്തോടൊപ്പം കുറിച്ചത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, നിത്യ മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajamouli leaves out surprise; ‘RRR release date announced
Next Story