'ഷോലെ'യുടെ 50-ാം വാർഷികം ആഘോഷിക്കാൻ രാജ് മന്ദിർ സിനിമ ഒരുങ്ങുന്നു
text_fieldsഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ക്ലാസിക് എന്ന വിശേഷണമുള്ള 'ഷോലെ'യുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് ജയ്പൂരിലെ പ്രശസ്തമായ രാജ് മന്ദിർ സിനിമയിൽ ട്രിബ്യൂട്ട് ഒരുങ്ങുന്നു. ഐഫ (International Indian Film Academy -IIFA)യാണ് പ്രേത്യക ട്രിബ്യൂട്ട് ഒരുക്കുന്നത്.
ഐഫ 2025 വെറുമൊരു ആഘോഷമല്ല. ജയ്പൂരിലെ ഐക്കണിക് രാജ് മന്ദിറിൽ ഷോലെയുടെ 50 വർഷങ്ങൾ ആഘോഷിക്കുന്ന കാലത്തിലൂടെയുള്ള ഒരു യാത്രയാണിത്. താരനിബിഡമായ ഈ പരിപാടി കാലാതീതമായ ക്ലാസിക് സിനിമയെ മാത്രമല്ല, ഇന്ത്യൻ സിനിമാ ചരിത്രത്തെ കൂടിയാണ് ആഘോഷിക്കുന്നത്. ഐഫയുടെ സഹസ്ഥാപകനായ ആൻഡ്രെ ടിമ്മിൻസ് പറഞ്ഞു.
ബോളിവുഡ് ചലച്ചിത്ര ചരിത്രത്തിൽ പ്രദർശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച ചലച്ചിത്രമാണ് ഷോലെ. 1975 ഓഗസ്റ്റ് 15നാണ് ചിത്രം ആദ്യമായി പ്രദർശനത്തിനെത്തുന്നത്. രമേശ് സിപ്പി സംവിധാനം ചെയ്ത ചിത്രം തുടർച്ചയായി 286 ആഴ്ചകളാണ് മുംബൈയിലെ 'മിനർവ' തിയറ്ററിൽ പ്രദർശിപ്പിച്ചത്.
ഷോലെ ഒരു വികാരമാണ്. കാലാതീതമായ മാസ്റ്റർപീസ്. അഞ്ച് പതിറ്റാണ്ടുകളായി സിനിമയുടെ ചരിത്ര സങ്കേതമായി വർത്തിക്കുന്ന രാജ് മന്ദിറിലല്ലാതെ എവിടെയാണ് ഇത്തരമൊരു ക്ലാസിക് പ്രദർശിപ്പിക്കുക എന്ന് ആരാധകരും ഒരുപൊലെ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

