Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനീല കണ്ണുകളുമായി റാഹ; ...

നീല കണ്ണുകളുമായി റാഹ; മകളോടൊപ്പം ആലിയയും രൺബീറും

text_fields
bookmark_border
Raha got the eyes of Raj Kapoor: Netizens react as Alia Bhatt, Ranbir Kapoor reveal daughters face for the first time
cancel

ക്രിസ്മസ് ദിനത്തിൽ മകൾ റാഹയെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തി താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും. കുഞ്ഞ് പിറന്ന് ഒരു വർഷത്തിന് ശേഷമാണ് റാഹയെ കാമറക്ക് മുന്നിൽ കൊണ്ടു വരുന്നത്.കുഞ്ഞിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

റാഹയെ കാമറക്ക് മുന്നിൽ കൊണ്ടുവന്നതിൽ താരങ്ങൾക്ക് ആരാധകർ നന്ദിയും അറിയിച്ചിട്ടുണ്ട്. ഒപ്പം മുത്തച്ഛൻ ഋഷി കപൂറിനെ പോലെയുണ്ടെന്നും ആരാധകർ പറയുന്നു. റാഹയുടെ നീല കണ്ണുകളും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.

2022 നവംബർ ആറിനാണ് ആലിയ ഭട്ടിനും രൺബീർ കപൂറിനും മകൾ റാഹ ജനിക്കുന്നത്. കുഞ്ഞിന്റെ സ്വകാര്യതയെ മാനിച്ചാണ് മുഖം വെളിപ്പെടുത്താതെന്ന് താരങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കുഞ്ഞിന്റെ ചത്രങ്ങൾ പുറത്തുവിടുമെന്ന് താരങ്ങൾ അന്ന് ഉറപ്പു നൽകിയിരുന്നു.

ഒരു ഇടവേളക്ക് ശേഷം ആലിയ സിനിമയിൽ സജീവമായിട്ടുണ്ട്. കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആലിയയുടെ ചിത്രം. അനിമലാണ് രൺബീറിന്റെ ചിത്രം. സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രം വൻ കളക്ഷനുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranbir kapoorAlia Bhatt
News Summary - 'Raha got the eyes of Raj Kapoor': Netizens react as Alia Bhatt, Ranbir Kapoor reveal daughter's face for the first time
Next Story