അടിമുടി ദുരൂഹതകളും സസ്‌പെന്‍സും; ആക്ഷന്‍ ത്രില്ലര്‍ ‘രഘുറാം’ റിലീസ് തീയതി പ്രഖ്യാപിച്ചു
text_fieldsസംവിധായകൻ സൈനു ചാവക്കാടൻ മലയാളത്തിൽ ഒരുക്കുന്ന പുതിയ ആക്ഷൻ ത്രില്ലറാണ് രഘുറാം. ചിത്രം ജനുവരി 30ന് റിലീസിന് എത്തുകയാണ്. പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തിറക്കി. സെലസ്റ്റിയ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ക്യാപ്റ്റൻ വിനോദ് നിർമിക്കുന്ന വ്യത്യസ്തമായ ഈ ആക്ഷൻ ത്രില്ലറിൽ തമിഴ് നടൻ ആദിഷ് ബാല, ആദിശ്വ മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെയാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ഇതിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ആകാംക്ഷ നിറക്കുന്ന ആക്ഷൻ സീനുകളും, വൈകാരികമായ സംഭവങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കർണാടക, ഭൂതത്താൻകെട്ട്, വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ മലയാളത്തിലെ മികച്ച സംഘട്ടന സംവിധായകരായ, അഷ്റഫ് ഗുരുക്കൾ, ഡ്രാഗൺ ജിറോഷ് എന്നിവരെ അണിനിരത്തി വ്യത്യസ്തമായ അക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ രാധ രവി, സമ്പത്ത് റാം, അർനോൾഡ് ത്യാഗു, രമ്യ പണിക്കർ, ചാർമിള, അരവിന്ദ് വിനോദ്, മുരളി ജയൻ, സജിത്ത് തോപ്പിൽ, ബിജു എബ്രഹാം, രാഖി മനോജ്, സാഗര, അഭിനവ് സിയോൾ, സുനിൽ അരവിന്ദ്, സൂര്യ തോമസ്, ലീന, ഷിമ്മി മേലേടത്ത് തുടങ്ങിയവരും അഭിനയിക്കുന്നു. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രത്തിന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. സുധിർ സി.ചാക്കനാട്ടിന്‍റെ തിരക്കഥയിൽ ഒരുങ്ങുന്ന രഘുറാമിൻ്റെ കോ. പ്രൊഡ്യൂസർ ബോണി അസ്സനാർ, വിനീത രമേഷ് എന്നിവരാണ്.
ഛായാഗ്രഹണം: രഞ്ജിത്ത് പുന്നപ്ര, ചന്ദ്രു മേപ്പയൂർ, മ്യൂസിക് & ബി.ജി.എം: സായ് ബാലൻ, എഡിറ്റർ: ഡ്രാഗൺ ജിറോഷ്, പ്രൊഡക്ഷൻ കൺട്രോളർ: സജിത്ത് തിക്കോടി, ഗാനരചന: അജു സാജൻ, ക്രീയേറ്റീവ് ഡയറക്ടർ: ഹരി ജി നായർ, ആർട്ട്: ഷെരിഫ് സി.കെ, മേക്കപ്പ്: പ്രബീഷ് കാലിക്കറ്റ്, സുബ്രു താനൂർ, റിസ്ബാന റിസു, കോസ്റ്റ്യൂംസ്: ശാന്തി പ്രിയ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ലാറ ടൗളറ്റ്, അസോ. ഡയറക്ടർ: അനീഷ് റൂബി, കോറിയോഗ്രാഫി: സ്നേഹ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: കരുൺ പ്രസാദ്, ഡി.ഐ: ഷാൻ ആഷിഫ്, സ്റ്റുഡിയോസ്: ഹൈ സ്റ്റുഡിയോസ്, സൗണ്ട് ബ്രുവറി, വി.എഫ്.എക്സ്: ഡ്രീമി ഡിജിറ്റൽ എഫ്.എക്സ്, സഹ സംവിധാനം: ഗൗതം ശരത്, ശരത് കാപ്പാട്, ഫോക്കസ് പുള്ളർ: ജോയ് വെള്ളത്തുവൽ, ഫിനാൻസ് കൺട്രോളർ: റഫീക്ക് എടപ്പാൾ, സ്റ്റിൽസ് - നബീൽ ഗാലക്സി, ഡിസൈൻസ്: ഐ ഐഡിയ മീഡിയ, പി.ആർ.ഒ: അയ്മനം സാജൻ, പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

