Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റഫീഖ് അഹമ്മദിന്‍റെ ആദ്യ തിരക്കഥ; സംഗീത സംവിധായകരായി മലയാളത്തിലെ അഞ്ച് പ്രമുഖർ
text_fieldsbookmark_border
വിജീഷ് മണി, റഫീഖ് അഹമ്മദ്
പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ആദ്യമായി തിരക്കഥയെഴുതുന്ന സിനിമയിൽ സംഗീത സംവിധായകരായി മലയാളത്തിലെ പ്രമുഖരായ അഞ്ച് സംഗീത സംവിധായകർ. പണ്ഡിറ്റ് രമേഷ് നാരായണൻ, ബിജിബാൽ, മോഹൻ സിതാര, ഗോപിസുന്ദർ, രതീഷ് വേഗ എന്നിവരാണ് സംഗീതം സംവിധാനം ചെയ്യുന്നത്.
വിജീഷ് മണിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ പേര് ഒക്ടോബർ 24ന് ഞായറാഴ്ച വൈകീട്ട് ആറ് മണിക്ക് മലയാളത്തിലെ പ്രമുഖ നടന്മാർ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ശീർഷക ഗാനം അവതരിപ്പിച്ച് റിലീസ് ചെയ്യും. ഡിസംബർ ആദ്യവാരം ന്യൂ ഡൽഹിയിൽ ചിത്രീകരണം ആരംഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

