'അക്രമം വിനോദമായി അവതരിപ്പിക്കപ്പെടുന്ന ഒരു ലോകത്ത് ഒരു കുട്ടിയെ വളർത്തുന്നത് സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്' -നടി രാധിക ആപ്‌തെയുടെ പ്രസ്താവന വിവാദത്തിൽ
text_fieldsരാധിക ആപ്തെ
സിനിമ പ്രേമികൾക്ക് പ്രിയങ്കരിയായ താരമാണ് രാധിക ആപ്തെ. പൊതുവെ സിനിമാ താരം ഒരു അഭിപ്രായം ഉന്നയിക്കുമ്പോൾ അത് വളരെ പെട്ടന്നുതന്നെ ചർച്ചയായും ചിലപ്പോൾ വിവാദമായും മാറാറുണ്ട്. മുഖ്യധാരാ സിനിമകളിൽ അവതരിപ്പിക്കപ്പെടുന്ന ഉള്ളടക്കത്തെക്കുറിച്ചുള്ള നടി രാധിക ആപ്‌തെയുടെ പ്രസ്താവനയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
തന്റെ ഏറ്റവും പുതിയ ഒ.ടി.ടി റിലീസായ സാലി മൊഹബത്തിന്റെ പ്രമോഷനിടെ സംസാരിക്കവേയാണ്, സിനിമകളിൽ അക്രമത്തിന്റെ സാധാരണവൽക്കരണം വർദ്ധിച്ചുവരുന്നതിനെക്കുറിച്ച് രാധിക അസ്വസ്ഥത പ്രകടിപ്പിച്ചത്. അതു തന്നെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു. അക്രമം വിനോദമായി അവതരിപ്പിക്കപ്പെടുന്ന ഒരു ലോകത്ത് ഒരു കുട്ടിയെ വളർത്തുന്നത് സങ്കൽപ്പിക്കാൻ പോലും പ്രയാസമാണെന്ന് നടി അഭിപ്രായപ്പെട്ടു.
സിനിമ സമൂഹത്തെ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്നതിനെക്കുറിച്ചാണ് രാധിക സംസാരിച്ചത്. സ്‌ക്രീനിൽ ആഘോഷിക്കപ്പെടുന്ന ക്രൂരതയും അക്രമവും ശരിയായ ഉദ്ദേശമാണോ സമൂഹത്തിനു നൽകുന്നതെന്ന് നടി ചോദിച്ചു. ഒരു സിനിമയുടെയും പേര് പരാമർശിക്കാതെയാണ് നടി സംസാരിച്ചതെങ്കിലും അടുത്ത കാലത്ത് ഹിറ്റായ അനിമല്‍, ധുരന്ധര്‍ എന്നീ സിനിമകളെയാണ് രാധിക ലക്ഷ്യം വെച്ചതെന്നാണ് ഓണ്‍ലൈന്‍ പേജുകള്‍ അഭിപ്രായപ്പെടുന്നത്. താരത്തിന്റെ ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

