'കോട്ട്യ'യിലൂടെ അരങ്ങേറ്റം: രാധിക ആപ്‌തെ സംവിധായികയാകുന്നു
text_fieldsരാധിക ആപ്‌തെ സംവിധായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. കോട്ട്യ എന്ന ഹിന്ദി-മറാത്തി ആക്ഷൻ-ഫാന്റസിയിലൂടെയാണ് രാധിക സംവിധായികയായി ചുവടുറപ്പിക്കുന്നത്. പ്രശസ്ത ചലച്ചിത്ര നിർമാതാക്കൾ ഉൾപ്പെട്ട സിനിവി-സി.എച്ച്.ഡി മാർക്കറ്റ് ലൈനപ്പിനിടെയാണ് പ്രഖ്യാപനം.
നിർബന്ധിത വൈദ്യ ചികിത്സയിലൂടെ അമാനുഷിക സിദ്ധി നേടുകയും അത് ഉപയോഗിച്ച് തന്റെ കുടുംബത്തെ കടത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്ന കുടിയേറ്റക്കാരിയായ കരിമ്പ് വെട്ടുകാരിയുടെ കഥയാണ് കോട്ട്യ. ഉഡാൻ (2010), ലൂട്ടേര (2013), ട്രാപ്പ്ഡ് (2016) എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ചലച്ചിത്ര നിർമാതാവ് വിക്രമാദിത്യ മോട്‌വാനെയാണ് ചിത്രം നിർമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ചലച്ചിത്ര-നാടകരംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന രാധിക പുനെയിലെ 'ആസക്ത' നാടക ട്രൂപ്പിൽ പ്രവർത്തിച്ചുകൊണ്ടാണ് അഭിനയജീവിതം ആരംഭിക്കുന്നത്. പാഡ്മാൻ, അന്ധാദുൻ, വിക്രം വേദ, എ കോൾ ടു സ്പൈ, കബാലി, ഫോബിയ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ രാധിക ആപ്‌തെ ബാഫ്ത നോമിനേഷൻ ലഭിച്ച 'സിസ്റ്റർ മിഡ്‌നൈറ്റ്' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

