ജി.ഡി. നായിഡുവിെൻറ ജീവചരിത്രവുമായി ആർ. മാധവൻ
text_fieldsഎഡിസൺ ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്ന , ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സൃഷ്ടാവായ ജി.ഡി നായിഡു ( ഗോപാലസ്വാമി ദൊരൈസ്വാമി നായിഡു ) വിന്റെ ജീവിത കഥയെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു . 50 കോടി ബഡ്ജറ്റിൽ പൂർണമായും തമിഴിൽ നിർമിക്കുന്ന ഈ പീരീഡ് ചിത്രത്തിൽ ആർ മാധവൻ ആണ് ടൈറ്റിൽ കഥാപാത്രമായി അഭിനയിക്കുന്നത് . നവാഗതനും പരസ്യ സംവിധായകനുമായ ആർ കൃഷ്ണകുമാറാണ് ചിത്രത്തിൻറെ സംവിധായകനും തിരക്കഥാകൃത്തും .
വര്ഗീസ് മൂലൻസ് പിക്ചറര്ഴ്സിന്റെ ബാനറിൽ മലയാളികളായ വർഗീസ് മൂലനും മകൻ വിജയ് മൂലനുമാണ് ചിത്രം നിർമ്മിക്കുന്നത് . മാധവൻ അഭിനയിച്ച് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ബിഗ് ബജറ്റ് ചിത്രം റോക്കറ്റ്‌റി : ദി നമ്പി എഫ്ഫക്റ്റ് ന്റെയും നിർമാതാക്കളും ഇവർ തന്നെയായിരുന്നു.
അങ്കമാലി സ്വദേശികളായ ഇവരുടെ മൂന്നാമത്തെ ചിത്രമാണ് ജി ഡി നായിഡു . തമിഴിലെ പ്രശസ്ത നിർമാതാവ് ഡോ . മുരളി മനോഹറും (ജീൻസ് , മിന്നലേ , കൊച്ചടിയാൻ ) , ഈ ചിത്രത്തിന്റെ നിർമ്മാതാവാണ് . സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കും . മാധവനെ കൂടാതെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ പ്രതീക്ഷിക്കാമെന്ന് നിർമാതാക്കൾ അറിയിച്ചു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

