Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജന്മദിനാഘോഷമില്ലേയെന്ന് ആരാധകർ; ഈ സാഹചര്യത്തിൽ ചിന്തിക്കാൻ പോലുമാകില്ലെന്ന് മാധവൻ

text_fields
bookmark_border
r madhavan 30521
cancel

ചെന്നൈ: നടൻ മാധവന്‍റെ 51ാം ജന്മദിനമാണ് ജൂൺ ഒന്നിന്. അദ്ദേഹത്തിന്‍റെ ആരാധകർ ഇപ്പോഴേ തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആശംസയറിയിച്ച് തുടങ്ങിയിട്ടുണ്ട്. ജന്മദിനാഘോഷം എന്തൊക്കെയാണെന്നും പലരും ചോദിക്കുന്നുണ്ട്. ഇതിന് ട്വീറ്റിലൂടെ മറുപടി നൽകിയിരിക്കുകയാണ് താരം.

ജന്മദിനാഘോഷത്തെ കുറിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ ചിന്തിക്കാൻ പോലും കഴിയില്ലെന്ന് മാധവൻ പറയുന്നു. ആശംസകൾ അറിയിച്ച എല്ലാവർക്കും ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്നും നന്ദി അറിയിക്കുന്നു. നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഏതൊരു ആഘോഷവും ചിന്തിക്കാൻ പറ്റാത്ത ഒന്നാണ്. ജന്മദിനം ബഹളങ്ങളില്ലാതെ കടന്നുപോകും, അടുത്ത ആളുകൾ മാത്രമേ ഒപ്പമുണ്ടാകൂ -മാധവൻ ട്വീറ്റ് ചെയ്തു.

നമ്പി നാരായാണന്‍റെ ജീവിതം പ്രമേയമാകുന്ന 'റോക്കട്രി; ദ നമ്പി എഫക്ട്' എന്ന ചിത്രമാണ് മാധവന്‍റെ അടുത്തതായി ഇറങ്ങാൻ പോകുന്നത്. മാധവൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - R Madhavan thanks his fans for love and wishes ahead of his birthday; Says 'I want to keep it very quiet'
Next Story