Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബാൽകിയുടെ ബോളിവുഡ്​...

ബാൽകിയുടെ ബോളിവുഡ്​ ത്രില്ലറിൽ ദുൽഖറും; പ്രധാന കഥാപാത്രങ്ങളായി സണ്ണി ഡിയോളും പൂജ ഭട്ടും

text_fields
bookmark_border
ബാൽകിയുടെ ബോളിവുഡ്​ ത്രില്ലറിൽ ദുൽഖറും; പ്രധാന കഥാപാത്രങ്ങളായി സണ്ണി ഡിയോളും പൂജ ഭട്ടും
cancel

ഇംഗ്ലീഷ്​ വിംഗ്ലീഷ്​, പാ, മിഷൻ മംഗൾ,പാഡ്‌മാൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ബാൽകിയുടെ പുതിയ സിനിമയിൽ ദുൽഖറും. ത്രില്ലർ വിഭാഗത്തിലുള്ള സിനിമയാണ്​ അണിയറയിൽ ഒരുങ്ങുന്നത്​. ഒന്നിലധികം കഥാപാത്രങ്ങൾക്ക്​ പ്രാധാന്യമുള്ള സിനിമയിൽ സണ്ണി ഡിയോൾ, പൂജ ഭട്ട്​, ശ്രേയ ധന്വന്തരി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്​. ബാൽകി തന്നെയാണ് ചിത്രത്തി​െൻറ നി‌ർമാണം നിർവഹിക്കുന്നത്​. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്​. പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകളും ആരംഭിച്ചു. ദുൽഖറി​െൻറ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ്​ ബാൽകിയുടേത്​.


2018ൽ 'കാര്‍വാന്‍' എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 2019ല്‍ 'ദ സോയ ഫാക്ടര്‍' എന്ന ചിത്രത്തിലും നായകനായി.'മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം, ഷൂട്ടിങ്​ ആരംഭിക്കുന്നത് ആവേശകരമായ അനുഭവമാണ്​. പുതിയൊരു വിഭാഗത്തിൽ സിനിമ നിർമ്മിക്കുന്നത് കൂടുതൽ ആവേശകരമാണ്. വളരെക്കാലമായി ഈ ആശയം ഉണ്ടായിരുന്നു. പക്ഷേ ഒരിക്കലും എഴുതിത്തീർക്കാൻ കഴിഞ്ഞിരുന്നില്ല'-പുതിയ പ്രോജക്​ടിനെപറ്റി ബാൽകി പറഞ്ഞു.

'സണ്ണി എന്ന അഭിനേതാവിനെ സിനിമക്ക്​ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. അദ്ദേഹം സ്ക്രീൻ സാന്നിധ്യം ഉള്ള നടനാണ്​. അദ്ദേഹം തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്'-അദ്ദേഹം കൂട്ടിച്ചേർത്തു.'സ്​കാം 1992' ലെ അഭിനയത്തിലൂടെ ശ്രദ്ധനേടിയ നടിയാണ്​ ശ്രേയ ധന്വന്തരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer SalmaanSunny DeolBollywood NewsR Balki
Next Story